പെണ്‍വാണിഭം: അമ്മയെയും മകനെയും പിടികൂടി
ആലുവ: വാടകവീട്ടില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വീട് റെയ്‌ഡ് ചെയ്‌ത പൊലീസ് അമ്മയെയും മകനെയും കസ്റ്റഡിയിലെടുത്തു.
തായിക്കാട്ടുകര കമ്പനിപ്പടിയ്‌ക്ക് സമീപം മത്തായി എന്നയാളുടെ ഇരുനില വീട് വാടകയ്‌ക്കെടുത്തിരുന്ന എറണാകുളം പച്ചാളം സ്വദേശിനി ദേവയാനി(65) മകന്‍ വിദ്യാസാഗര്‍(32) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്നുമാസത്തിലേറെയായി ദേവയാനി വീട് വാടകയ്‌ക്കെടുത്തിട്ട്. മുന്തിയ വാഹനങ്ങള്‍ സ്ഥിരമായി ഇവിടെ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12മണിയോടെ ഒരുയുവതിയും യുവാവും സ്ഥലത്തെത്തിയത് കണ്ടനാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു.
തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുന്നതിന് മുമ്പേ തന്നെ മറ്റ് ഇടപാടുകാര്‍ രക്ഷപ്പെട്ടിരുന്നു. അങ്കമാലി സ്വദേശിനിയായ പ്രീതിയെന്ന യുവതിയാണ് അവിടെ ഉണ്ടായിരുന്നതെന്നാണ് ദേവയാനി പൊലീസില്‍ പറഞ്ഞത്.
ആശുപത്രി ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണത്രേ ഇവര്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നത്. മകന്‍ അറിയാതെയാണത്രേ ഇടപാടുകള്‍ നടക്കുന്നത്.
വിവാഹശേഷം തമിഴ്‌നാട്ടിലായിരുന്ന ഇവര്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇടപ്പള്ളി വട്ടേക്കുന്നത്ത് താമസിച്ചിരുന്നപ്പോഴാണ് പ്രീതിയുമായി പരിചയപ്പെട്ടതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ദേവയാനി മുഖേന പ്രീതിയെ വിളിച്ചുവരുത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.












Click it and Unblock the Notifications