അടിസ്ഥാന വികസനത്തില്‍ കേരളം പിന്നിലാണെന്ന് ചിദംബരം
കണ്ണൂര്‍: അടിസ്ഥാന വികസനത്തില്‍ കേരളം പിന്നിലാണെന്ന് കേന്ദ്രധനമന്ത്രി പി.ചിദംബരം. സംസ്ഥാനത്തിന്റെ സാമ്പത്തിക മുരടിപ്പിനുളള കാരണം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പൊതുമേഖലയ്ക്കുമാത്രമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. സ്വകാര്യമേഖലയ്ക്കും തുല്യപ്രാധാന്യമുണ്ടെന്നു മനസിലാക്കണം. കൈത്തറിമേഖലയില്‍ അനുദിച്ച 30 ക്ളസ്റ്ററുകളില്‍ ഒന്നുപോലും ആരംഭിക്കാന്‍ കേരളത്തിനായില്ല.
തമിഴ്നാട്ടില്‍ പല്ലടത്ത് ആദ്യത്തെ ക്ളസ്റ്റര്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. കൃഷിയും വസ്ത്രനിര്‍മാണവും അനന്ത സാധ്യതകളുളള മേഖലയാണ്. വസ്ത്ര നിര്‍മാണം ആഗോളതലത്തില്‍ വന്‍ കുതിച്ചു ചാട്ടം നടത്തുമ്പോള്‍ ഒപ്പമെത്താന്‍ തയാറാകണം. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഒാഫ് കൊമേഴ്സിന്റെ കെട്ടിടത്തിന് തറക്കല്ലിടുകയായിരുന്നു മന്ത്രി.
തീരദേശവികസനത്തിന് ഒരേ സാഹചര്യമുള്ള ഗുജറാത്തിനൊപ്പം എന്തുകൊണ്ട് കേരളത്തിനെത്താന്‍ കഴിഞ്ഞില്ല? ഗുജറാത്തില്‍ സംയുക്തമേഖലയില്‍ തുറമുഖകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ഭരണ നയത്തിനു തുടര്‍ച്ചയുണ്ട്.
ഊര്‍ജം, റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍ എന്നീ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മുന്നേറുമ്പോള്‍ കേരളം പിന്നോട്ടു പോകുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി
നൂതന സാങ്കേതിക വിദ്യയുണ്ടങ്കിലേ നിര്‍മാണത്തിലും വിതരണത്തിലും വേഗമുണ്ടാകൂ. അതിന് നിക്ഷേപം അത്യാവശ്യമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആകുന്നതൊക്കെ ചെയ്യും. പാവപ്പെട്ടവരെ മാത്രമല്ല പണക്കാരെയും വിലയക്കയറ്റം ബാധിക്കും. സ്റ്റീല്‍, സിമന്റ് എന്നിവയുടെ വില നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് ആശ്യപ്പെട്ടിട്ടുണ്ട്. വസ്തുക്കളുടെ ആവശ്യം കുതിച്ചുയര്‍ന്നതിനൊപ്പം വിലയും വര്‍ധിച്ചു.
ചേംബര്‍പോലുളള സംഘടനകളും സിമന്റ്-ഉരുക്ക് നിര്‍മാതാക്കളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. കേരളത്തില്‍ ഇടതുപാര്‍ട്ടികളുടെ നയങ്ങളില്‍ മാറ്റം കാണുന്നുണ്ട്. അതു തുടര്‍ന്നാലേ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയുള്ളു- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications