നിഫ്‌റ്റ് കണ്ണൂര്‍ കേന്ദ്രം കേന്ദ്രമന്ത്രി ഉത്‌ഘാടനം ചെയ്‌തു
കണ്ണൂര്‍: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ(നിഫ്‌റ്റ്) ഒന്‍പതാമത്തെ കേന്ദ്രം കണ്ണൂരില്‍ തുടങ്ങി. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉത്‌ഘാടനവും കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടലും കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി ശങ്കര്‍സിംങ് വഗേല നിര്‍വ്വഹിച്ചു.
മാങ്ങാട്ടുപറമ്പില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളെജിന് സമീപമാണ് നിഫ്‌റ്റ് സ്ഥാപിക്കുന്നത്. കെട്ടിട നിര്‍മ്മാണം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകും. അതുവരെ തോട്ടടയിലെ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയിലായിരിക്കും കോഴ്‌സുകള്‍ നടക്കുക.
ഫാഷന്‍ ഡിസൈനിംങ് അപ്പാരല്‍ ഡിസൈനിംങ്, എന്നിവയില്‍ ബിഎഫ്‌ടെക് കോഴ്‌സുകളാണ് ആദ്യഘട്ടത്തിലുണ്ടാവുക. ഇതിനൊപ്പം കൈത്തറി വ്യവസായത്തിനും വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ട ഹ്രസ്വകാല കോഴ്‌സുകളും തുടങ്ങും.
നിഫ്‌റ്റ് സെന്റര്‍ കണ്ണൂരിലെ കൈത്തറിത്തുണി വ്യവസായമേഖലകള്‍ക്ക് അനന്ത സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്ന് കേന്ദ്രം ഉത്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ശങ്കര്‍സിങ് വഗേല അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍ തന്നെ ഫാഷന്‍രംഗത്ത് ഇന്ത്യുടെ സാന്നിധ്യം പ്രകടമാണ്. ഏറ്റവുംമികച്ച ഫാഷന്‍ തുണിത്തരങ്ങളുടെ ഉല്‌പാദനകേന്ദ്രവുംകൂടിയാണ് ഇന്ത്യ. വരുംകാലങ്ങളില്‍ ഇന്ത്യയുടെസാധ്യത ഏറെയാണ്. ഡിസൈനിങ് രംഗത്തും ഫാഷന്‍രംഗത്തും മികച്ച പ്രൊഫെഷനലുകളെ ഉണ്ടാക്കിയെടുക്കാനും ഇതിന്റെഭാഗമായി നാം ശ്രമിക്കണം. നിഫ്‌റ്റിന്റെ പ്രസക്തി അവിടെയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിന്റെ, പ്രത്യേകിച്ച് കണ്ണൂരിന്റെ തുണി മേഖലക്ക് ലഭിച്ച അംഗീകാരമാണ് നിഫ്‌റ്റ് കേന്ദ്രമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. രാജ്യത്ത് നാല് നിഫ്‌റ്റ് കേന്ദ്രങ്ങള്‍കൂടി താമസിയാതെ തുടങ്ങുമെന്ന് നിഫ്‌റ്റ് ഡയറക്ടര്‍ ജനറല്‍ രാജീവ് തക്‌റു മുഖ്യപ്രഭാഷണത്തില്‍ അറിയിച്ചു.
പ്രാദേശികമായി ഈ വിഷയത്തില്‍ താത്‌പര്യമുള്ളവര്‍ക്കായി അഞ്ചുദിവസം മുതല്‍ ഒരുവര്‍ഷംവരെ നീണ്ടു നില്‍ക്കുന്ന കോഴ്‌സുകള്‍ നിഫ്‌റ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 58 കോടി രൂപയാണ് നിഫ്‌റ്റിന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ മാറ്റിവെക്കുന്നതെന്ന് ആമുഖഭാഷണം നടത്തിയ നിക്ഷേപപ്രോത്സാഹന വിഭാഗം സിക്രട്ടറി പി.കെ.കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications