Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്ലാഡിമര്‍ പുടിന്‍റെ വിവാഹവാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം പൂട്ടി

മോസ്‌കോ: ജിംനാസ്റ്റിക്‌ താരത്തെ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുചിന്‍ വിവാഹം കഴിക്കുമെന്ന്‌ വാര്‍ത്ത പ്രസിദ്ധീകരിച്ച റഷ്യന്‍ പത്രം പൂട്ടി.

വാര്‍ത്ത തെറ്റാണെന്ന്‌ 'മോസ്‌കോവ്‌സ്‌കി കറസ്‌പോണ്ടന്റ്‌' എന്ന പത്രം സമ്മതിച്ചിരുന്നു. എന്നാല്‍, പത്രം നിര്‍ത്താനുള്ള കാരണം തെറ്റായ വിവാഹവാര്‍ത്തയാണെന്ന്‌ പ്രസാധകര്‍ സമ്മതിക്കുന്നില്ല.

നടത്തിപ്പ്‌ ചെലവും എഡിറ്റോറിയല്‍ നയം സംബന്ധിച്ച അഭിപ്രായ വ്യത്യാസവുമാണ്‌ പത്രം പൂട്ടാനുള്ള കാരണമെന്ന്‌ പ്രസാധകരായ നാഷണല്‍ മീഡിയ കമ്പനിയുടെ ഡയറക്ടര്‍ ജനറല്‍ അര്‍ത്യോം അര്‍ത്യോമോവ്‌ പറഞ്ഞു.

വാര്‍ത്ത തെറ്റാണെന്ന്‌ പത്രം സമ്മതിച്ച്‌ മാപ്പുപറഞ്ഞതിനു പിന്നാലെ പത്രാധിപര്‍ ഗ്രിഗറി നെവോറോഷേവ്‌ രാജിവെച്ചിരുന്നു. വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് റഷ്യന്‍ പാര്‍ലമെന്‍റ് അധോസഭ ഡൂമയിലെ അംഗം കൂടിയായ കബയേവ പത്രത്തെ അറിയിച്ചിരുന്നു.

വാര്‍ത്ത തെറ്റാണെന്ന്‌ പുചിനും പ്രസ്‌താവിച്ചിരുന്നു. വിവാഹവാര്‍ത്തയില്‍ സത്യത്തിന്‍റെ കണിക പോലുമില്ലെന്ന് നിയുക്ത ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലുസ്കോണിയുമൊത്തു നടത്തിയമാധ്യമ സമ്മേളനത്തിലാണ് പുടില്‍ വ്യക്തമാക്കിയത്.

സിഡ്നി എതന്‍സ് ഒളിംപിക്സുകളില്‍ റഷ്യയെ പ്രതിനിധീകരിച്ച റിഥം ജിംനാസ്റ്റിക് താരമായ 25 വയസ്സു മാത്രം പ്രായമുള്ള അലിന കബയേവയും പുടിനും ജൂണ്‍ 15ന് പുടിന്‍റെ ജന്മനാടായ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ വിവാഹിതരാകുമെന്നായിരുന്നു മോസ്കോവിസ്കി റിപ്പോര്‍ട്ട് .

വിവാഹച്ചടങ്ങുകളും മറ്റും സംഘടിപ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നുള്ള അവ്യക്ത സൂചനകളുടെ അടിസ്ഥാനത്തില്‍ വന്ന റിപ്പോര്‍ട്ട് ലണ്‍ടന്‍ ടെലിഗ്രാഫ് പുനപ്രസിദ്ധീകരിച്ചതോടെയാണ് പുടിന്‍റെ വിവാഹവാര്‍ത്തയ്ക്ക് വന്‍ പ്രചാരം ലഭിച്ചത് .

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+