കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവ്‌ ഗോപിനാഥ്‌ മുണ്ടെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു

  • By Staff
Google Oneindia Malayalam News

Gopinath Mundeദില്ലി: മുതിര്‍ന്ന ബിജെപി നേതാവ്‌ ഗോപിനാഥ്‌ മുണ്ടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനങ്ങളും രാജിവച്ചു.

രാജിക്കത്ത്‌ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ്‌ രാജ്‌നാഥ്‌ സിംങിന്‌ നല്‍കിയിട്ടുണ്ട്‌. മഹാരാഷ്ട്രയിലെ പാര്‍ട്ടിനിയമനങ്ങളില്‍ തന്നെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ്‌ മുണ്ടെയുടെ രാജി. എന്നാല്‍ മുണ്ടെയുടെ രാജി അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന്‌ കേന്ദ്രനേതൃത്വം വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കളുടെ അടിയന്തരയോഗം മുണ്ടെയുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി അധ്യക്ഷനെ ചുമതലപ്പെടുത്തി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്തതില്‍ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും അന്തരിച്ച ബിജെപി നേതാവ്‌ പ്രമോദ്‌ മഹജന്റെ അടുത്ത ബന്ധുവുമായ മുണ്ടെ ഔറംഗബാദില്‍ പറഞ്ഞു.

പാര്‍ട്ടിയിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിയുകയാണെന്ന്‌ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പാര്‍ട്ടി മുംബൈ ഘടകം അധ്യക്ഷനായി മധുചവാനെ നിശ്ചയിച്ചതാണ്‌ മുണ്ടെയെ പിണക്കിയത്‌. സംസ്ഥാന ബിജെപി പ്രസിഡന്റ്‌ നിതിര്‍ ഗഡ്‌കരിയുടെ അടുപ്പക്കാരനാണ്‌ ചവാന്‍.

കുറച്ചുകാലമായി മുണ്ടെയും ഗഡ്‌കരിയും നല്ല ബന്ധത്തിലായിരുന്നില്ല. ഇക്കാര്യം ബോധ്യമുണ്ടായിട്ടും ചവാന്റെ നിയമനത്തിന്‌ മുതിര്‍ന്ന നേതാവ്‌ എല്‍കെ അദ്വാനിനയും പാര്‍്‌ട്ടി അധ്യക്ഷനും സമ്മതം മൂളിയതാണ്‌ മുണ്ടെയെ ക്ഷുഭിതനാക്കിയത്‌.

ചവാന്‍ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ അംഗമാണ്‌. നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക്‌ തയ്യാറെടുക്കുന്ന പാര്‍ട്ടിയ്‌ക്ക്‌ മുണ്ടെയുടെ രാജി ഒരു ആഘാതം തന്നെയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X