ബുദ്ധിമാന്ദ്യമുള്ള ബാലികയെ മാനഭംഗപ്പെടുത്തിയയാള്‍ അറസ്റ്റില്‍
ദില്ലി: മുത്തശ്ശിയുടെ മുന്നില്‍വച്ച് ബുദ്ധിമാന്ദ്യമുള്ള ബാലികയെ മാനഭംഗപ്പെടുത്തിയ അയല്‍വാസിയെ പൊലീസ് പിടികൂടി.
ന്യൂ അശോക് നഗറിലെ കോണ്ട്‌ലിയില്‍ ഏപ്രില്‍ 12നായിരുന്നു നടന്നത്. അന്നുമുതല്‍ ഇയാളെ കാണാനില്ലായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം വാടകയ്‌ക്കു താമസിക്കുന്ന വീടിന്റെ രണ്ടാം നിലയിലെ താമസക്കാരനാണ് പ്രതി.
മുത്തശ്ശിയും കുട്ടിയും രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ ആ മുറയില്‍ കടന്നാണ് ഇയാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ഈ സമയത്ത് കുട്ടിയുടെ മാതാപിതാക്കളും സഹോദരന്മാരും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് അടുത്തമുറിയില്‍ നിന്നും അമ്മയെത്തുമ്പോഴേയ്‌ക്കും ഇയാള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തിരിക്കുകയാണ്.












Click it and Unblock the Notifications