ലൈംഗിക പീഡനം: പ്രൊഫസര്‍ കുറ്റക്കാരന്‍
ദില്ലി: അമേരിക്കക്കാരിയായ ഒരു വിദ്യാര്‍ത്ഥിനി ഫയല്‍ ചെയ്‌ത ലൈംഗിക പീഡനക്കേസില്‍ ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഒരു അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
കോളജ് കംപ്ലയിന്റ്‌സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രൊഫസര്‍ സി. ബി ഝാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കോളെജില്‍ ഹ്രസ്വകാല സംസ്‌കൃത കോഴ്‌സിനെത്തിയ അമേരിക്കക്കാരിയായ വിദ്യാര്‍ത്ഥിനിയാണ് തിരിച്ചുപോകുന്നതിന് തൊട്ടുമുമ്പ് 2007 ഡിസംബറില്‍ പ്രൊഫസര്‍ക്കെതിരെ പരാതി ഫയല്‍ ചെയ്‌തത്.
തുടര്‍ന്ന് പ്രൊഫസര്‍ പ്രഗതി മാഹാപാത്രയുടെ കീഴിലുള്ള കോളെജ് കംപ്ലെയിന്റ് കമ്മിറ്റി പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഝായുടെ രണ്ടുവര്‍ഷത്തേയ്‌ക്കുള്ള ആന്വല്‍ ഇന്‍ക്രിമെന്റ് തടഞ്ഞുവയ്‌ക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. മാത്രമല്ല കോളെജ് വിദ്യാര്‍ത്ഥികളോടും വിവിധ പാനലുകളോടും ഇയാള്‍ മാപ്പു പറയണമെന്നും കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
അധികൃതര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ വൈകാതെ നടപടിയുണ്ടാകുമെന്ന് കോളെജ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടു പ്രകാരം പ്രൊഫസര്‍ക്ക് നല്‍കിയ ശിക്ഷ വളരെ കുറഞ്ഞുപോയെന്ന് ചില വിദ്യാര്‍ത്ഥികല്‍ക്കും അധ്യാപകര്‍ക്കും അഭിപ്രായമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു കുറ്റകതൃത്യം ചെയ്‌താല്‍ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയാണ് വേണ്ടെന്നും അവര്‍ പറയുന്നു.
2007 ഒക്ടോബറില്‍ രാംജാസ് കോളെജില്‍ 15 വിദ്യാര്‍ത്ഥികള്‍ വൈസ് പ്രിന്‍സിപ്പലിനെതിരെ ഒരു പരാതി ഫയല്‍ചെയ്‌തിരുന്നു. കുറ്റക്കാരനാണെന്ന ്‌കണ്ടെത്തിയ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാനാണ് കോളജ് കംപ്ലെയിന്റ് കമ്മറ്റി തീരുമാനിച്ചതെന്നും ഉദാഹരണമായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ ഒരു ശിക്ഷ നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നതിനെതിരെ അതൊരു ശക്തമായ സന്ദേശമായിരിക്കുമെന്നും അഭിപ്രായങ്ങളുണ്ട്.












Click it and Unblock the Notifications