Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കൂട്ടക്കൊല: വളര്‍ത്തുപുത്രന്‍ അറസ്റ്റില്‍

ദില്ലി: പടിഞ്ഞാറന്‍ ദില്ലിയില്‍ മാതാപിതാക്കളെയും ഭാര്യയെയും കൊല പ്പെടുത്തിയ കേസില്‍ ദമ്പതികളു ടെ വളര്‍ത്തു മകന്‍ അറസ്റ്റില്‍. ദമ്പതികളെയും ഇവരുടെ മരുമക ളെയും കഴിഞ്ഞ ദിവസമാണ്‌ കൊല്ലപ്പെട്ട നിലയില്‍ കണെ്‌ടത്തി യത്‌.

ഇവരെ കൊലപ്പെടുത്തിയതിനു ശേഷം കള്ളക്കഥ ചമച്ച്‌ അയല്‍ ക്കാരെയും പോലീസിനെയും കബളിപ്പിക്കാനുള്ള യുവാവിന്റെ ശ്രമം പൊളിഞ്ഞതോടെയാണ്‌ അറസ്റ്റുണ്‌ടായത്‌. രാജ്‌നഗര്‍ സ്വ ദേശി നിതിന്‍ വര്‍മ(26) ആണ്‌ മാതാപിതാക്കളെയും ഭാര്യയെയും കുത്തിക്കൊലപ്പെടുത്തിയ കേസി ല്‍ പോലീസ്‌ പിടിയിലായത്‌.

ഇയാളുടെ അവിഹിത ബന്ധ ത്തെ ഭാര്യ എതിര്‍ത്തതാണ്‌ കൂട്ട ക്കൊലയ്‌ക്കു കാരണം. കൊലയ്‌ ക്കുപയോഗിച്ച കത്തി കണെ്‌ടടുത്ത തായി ദില്ലി പോലീസ്‌ വക്താവ്‌ രാജന്‍ ഭഗത്‌ പറഞ്ഞു. ശനിയാഴ്‌ച പുലര്‍ച്ചെ അയല്‍ ക്കാരാണ്‌ നിതിന്റെ വളര്‍ത്തച്ഛനും ഹംഗറി എംബസിയിലെ ടെലഫോ ണ്‍ ഓപ്പ റേറ്ററുമായ വിനോദ്‌ വര്‍മയേയും (57), അമ്മ പുഷ്‌പയേ യും (51) ഭാര്യ പൂജയേയും(24) കുത്തേറ്റു മരിച്ച നിലയില്‍ കണെ്‌ട ത്തിയത്‌.

വളരെ ചെറിയ പ്രായ ത്തില്‍ നിതിനെ വിനോദ്‌ വര്‍മ ദത്തെടു ക്കുക യായിരുന്നു. കരോ ള്‍ ബാഗി ലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാര നായിരുന്നു നിതിന്‍. ഡ്രൈവറായി ജോലി നോക്കിയിരു ന്ന വിനോദ്‌ വര്‍മയെ ഹൃദയാഘാ തം ഉണ്‌ടാ യതിനെ തുടര്‍ന്നു എംബസിക്കാര്‍ ടെലഫോണ്‍ ഓപ്പറേറ്ററായി മാറ്റി നിയമിക്കുക യായിരുന്നു.

പൂജ രണ്‌ടുമാസം ഗര്‍ഭിണിയായി രുന്നു. 2007 ജനുവരി 24-ന്‌ ആയിരു ന്നു നിതിന്റേയും പൂജയുടേയും വിവാഹം. ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു പൂജ. പൂജയെ മാത്രം കൊല്ലുകയായിരു ന്നു നിതിന്റെ ലക്ഷ്യം. പക്ഷേ പൂജയെ കൊലപ്പെടുത്താന്‍ നിതി ന്‍ ശ്രമിക്കുന്നത്‌ മാതാപിതാ ക്കള്‍ കണ്‌ടതിനെ തുടര്‍ന്നാണ്‌ ഇവരേ യും വധിച്ചത്‌.

പടിഞ്ഞാറന്‍ ദില്ലിയില്‍ വച്ചു തനിക്ക്‌ അപകടം പറ്റിയതാ യും ഈ വിവരം പറയാന്‍ വീട്ടില്‍ വിളിച്ചിട്ട്‌ ആരും ഫോണ്‍ എടുക്കു ന്നില്ലെന്നും ശനിയാഴ്‌ച പുലര്‍ച്ചെ 12.30-ന്‌ നിതിന്‍, വിനോദിന്റെ സഹോദരന്‍ വിജയിയെ വിളിച്ച്‌ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ മൂന്നുപേ രും മരിച്ചു കിടക്കുന്നതു കണ്‌ടത്‌. ഇതിനിടെ നിതിന്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയില്‍ ചെന്ന്‌ ചികിത്സസ്വീകരിച്ചിരുന്നു.

പ്രാഥമിക പരിശോധനയില്‍ തന്നെ മോഷണമായിരുന്നില്ല കൊല നടത്തിയവരുടെ ലക്ഷ്യമെ ന്നു പോലീസിനു വ്യക്തമായിരുന്നു. കൊലയാളിക്ക്‌ വീട്ടിനുള്ളി ലേക്ക്‌ സ്വതന്ത്രമായ പ്രവേശനം ലഭിച്ചിരുന്നതായും അന്വേഷണ ത്തില്‍ വ്യക്തമായി.

ശനിയാഴ്‌ച രാത്രി എട്ടുവരെ മരിച്ച മൂന്നുപേരേ യും അയല്‍ക്കാര്‍ വീടിനു പുറത്തു കണ്‌ടിരുന്നു. നിതിന്റെ മൊഴിയിലും അപകട കഥയിലും' അപാകത തോന്നിയ പോലീസ്‌ നടത്തിയ മണിക്കൂറുകള്‍ നീണ്‌ട ചോദ്യം ചെയ്യലിലാണ്‌ മാതാപിതാക്കളേ യും ഭാര്യയേയും താന്‍ കൊലപ്പെ ടുത്തിയതാണെന്നു ഇയാള്‍ സമ്മതിച്ചത്‌.

നിതിന്റെ ശരീരത്തിലുണ്‌ടായിരുന്ന പരിക്ക്‌ വാഹനാപ കടത്തില്‍ ഉണ്‌ടായതല്ലെന്നും ഏതോ മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച്‌ സൃഷ്‌ടിച്ചതാണെ ന്നും പോലീസ്‌ കണ്ടെത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+