Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവലിന്‌ ഇനി വനിത അംഗരക്ഷകര്‍

മുബൈ: ബോളിവുഡ്‌ നടിമാര്‍ക്കും കോര്‍പ്പറേറ്റ്‌ മേധാവികള്‍ക്കും ധനാഢ്യ കുടുംബിനികള്‍ക്കുമെല്ലാം കാവലിനായി ഇനി വനിത അംഗരക്ഷകര്‍.

മുബൈയിലെ സ്വകാര്യ ഡിക്ടറ്റീവ്‌ കമ്പനിയുടെ നേതൃത്വത്തിലാണ്‌ പുതിയ വനിത അംഗരക്ഷക സേന തയ്യാറാകുന്നത്‌. 25 ഓളം വനിതകളാണ്‌ ആദ്യ ബാച്ചില്‍ അംഗരക്ഷകരായി പരിശീലനം നേടുന്നത്‌.

മുബൈയില്‍ വനിത അംഗരക്ഷകരുടെ ആവശ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചാണ്‌ ഇത്തരമൊരു പരീക്ഷണം ആരംഭിച്ചിട്ടുള്ളത്‌. ധനാഢ്യരും പ്രശസ്‌തരുമായ സ്‌ത്രീകളുടെ യാത്രകളിലും മറ്റും ഇവര്‍ സംരക്ഷണം നല്‌കും.

ഇതിന്‌ പ്രാപ്‌തരാക്കുന്ന രീതിയിലാണ്‌ ഇവരെ പരിശീലിപ്പിയ്‌ക്കുന്നതെന്ന്‌ സുരക്ഷ ഏജന്‍സി കണ്‍സള്‍ട്ടന്റ്‌ രാജ്‌ തലെലെ പറഞ്ഞു. 17 മുതല്‍ 30 വയസ്സു വരെയുള്ളവരാണ്‌ ആദ്യ സംഘത്തിലുള്ളത്‌.

കായികവും മാനസികവുമായ പരിശീലനമാണ്‌ ഇവര്‍ക്ക്‌ നല്‌കുന്നത്‌. എല്ലാ ദിവസവും രണ്ടു മണിക്കൂര്‍ നീളുന്ന പരിശീലനത്തില്‍ നീന്തല്‍, കരാട്ടെ, യോഗ തുടങ്ങിയവ പഠിപ്പിയ്‌ക്കുന്നുണ്ട്‌. ആത്മവിശ്വാസം, ആശയ വിനിമയ ശേഷി എന്നിവ വര്‍ദ്ധിപ്പിയ്‌ക്കാനും പ്രത്യേക പരിശീലനമുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+