Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട്ട് സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് ഉമ്മന്‍ ചാണ്ടി

ബേപ്പൂര്‍(കോഴിക്കോട്): കാസര്‍ക്കോട്‌ അക്രമസംഭവങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരിന്‌ വീഴ്‌ച പറ്റിയെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി. മുഴുവന്‍ രംഗങ്ങളിലും പൂര്‍ണ്ണപരാജയമാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാറെന്നും അദ്ദേഹം ആരോപിച്ചു.

ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യ സംഭവത്തോടെതെന്ന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ വിലപ്പെട്ട നാലു ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നു- അദ്ദേഹം പറഞ്ഞു

അക്രമത്തിനും കൊലപാതകത്തിനുമെതിരെ ഏപ്രില്‍ 22-ന്‌ കാസര്‍ക്കോട്ട്‌ സത്യാഗ്രഹവും സര്‍വമതപ്രാര്‍ത്ഥനയും നടത്തുന്നതിന്‌ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സത്യാഗ്രഹത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്കൊപ്പം രമേശ്‌ ചെന്നിത്തലയും വി.എം.സുധീരനും പങ്കെടുക്കും. അവിടെ സമാധാനം പുന:സ്ഥാപിക്കുന്നതിനായി സര്‍ക്കാരിന്റെ ശ്രമങ്ങളെ കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+