Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം തടയാന്‍ കൂടുതല്‍ നടപടി: ചിദംബരം

കണ്ണൂര്‍: അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൂടുതല്‍ നടപടി ഉണ്ടാവുമെന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം പറഞ്ഞു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ വികസന സെമിനാര്‍-കണ്ണൂര്‍ വിഷന്‍ 2020-ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചിദംബരം.

ക്രൂഡ്‌ ഓയില്‍, പാം ഓയില്‍ തുടങ്ങി ഇറക്കുമതി സാധനങ്ങളുടെ വിലക്കയറ്റം സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ല. അതേസമയം സിമന്റ്‌, കമ്പി തുടങ്ങിയവയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി എടുത്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

കൃഷി, അടിസ്ഥാന സൗകര്യം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വികസനത്തിലൂടെ മാത്രമേ രാജ്യത്ത്‌ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയും ജീവിത നിലവാരവും ഉണ്ടാക്കാന്‍ കഴിയൂ. ഇതിന്‌ സ്വദേശീയമോ വിദേശീയമോ ആയ നിക്ഷേപം വേണം. നിക്ഷേപവുമായി വരുന്നവര്‍ക്ക്‌ കൂടുതല്‍ സൗഹൃദാന്തരീക്ഷവും വേണം. എങ്കിലേ അവര്‍ നിക്ഷേപം നടത്താന്‍ തയ്യാറാവൂ -അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8.8 ശതമാനമായി വര്‍ധിച്ചു. ഈ നില തുടര്‍ന്നാല്‍ 2020ല്‍ രാജ്യം ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച നേടും. '16,000 കോടിയുടെ തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞത്‌ ഞാന്‍ മാന്ത്രികനായതുകൊണ്ടല്ല. മറിച്ച്‌ രാജ്യം ഇടക്കാലത്ത്‌ നേടിയ സാമ്പത്തിക വളര്‍ച്ചകൊണ്ടാണ്‌' -അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ വിലക്കയറ്റം പകര്‍ച്ചവ്യാധിപോലെ പടരുകയാണ്‌. ക്രൂഡ്‌ ഓയില്‍, പാം ഓയില്‍, രാസവളം എന്നിവയുടെ വില പോയ വര്‍ഷങ്ങളില്‍ എത്രയോ കൂടി. ഇത്‌ ധനമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ നിയന്ത്രണത്തില്‍ വരുന്നതല്ല.

അതേസമയം മാര്‍ക്കറ്റിലെ ഊഹാപോഹങ്ങളുടെ ഫലമായാണ്‌ പല അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്‌ വികസനം വരണമെങ്കില്‍ നിക്ഷേപത്തിനനുയോജ്യമായ സൗഹൃദാന്തരീക്ഷം വേണം. പരസ്‌പരം കൊന്നാല്‍ ഇവിടെ വികസനം ഉണ്ടാവില്ല .

നല്ല റോഡുകള്‍, വൈദ്യുതി, ഒപ്പം ക്രമസമാധാനവും വികസനത്തിന്‌ അത്യാവശ്യമാണ്‌. അനാവശ്യമായ തൊഴില്‍സമരങ്ങള്‍ നിക്ഷേപകരെ അകറ്റും -അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+