കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാല്‍ മാജിക്കിന്റെ പേരില്‍ വിവാദം

  • By Staff
Google Oneindia Malayalam News

കൊച്ചി : ഫയര്‍ എസ്കേപ്പ് നടത്താനുളള മോഹന്‍ലാലിന്റെ തീരുമാനം വിവാദമാകുന്നു. മാന്ത്രികര്‍ തമ്മിലുളള കുടിപ്പകയാണ് മോഹന്‍ലാലിന്റെ പേരില്‍ പുറത്തു വരുന്നത്.

മോഹന്‍ലാലെന്ന മഹാനടന്റെ ജീവന്‍ അപകടത്തില്‍ പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മജീഷ്യന്‍ സമ്രാജാണ് വിവാദത്തിലേയ്ക്ക് നിറയൊഴിച്ചത്. ഗള്‍ഫില്‍ മുതുകാട് ഈ വിദ്യ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും മോഹന്‍ലാലിനെക്കൊണ്ട് അത് ചെയ്യിക്കുന്നത് അപഹാസ്യമാണെന്നും സാമ്രാജ് തുറന്നടിക്കുന്നു.

എന്നാല്‍ മാജിക് തറവാട്ടു വകയാക്കി വെയ്ക്കാനുളള ചിലരുടെ മോഹമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുതുകാട് പ്രതികരിച്ചു. മാജിക് പഠിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ഇത് അവതരിപ്പിക്കുമെന്നും മുതുകാട് വ്യക്തമാക്കി.

എന്നാല്‍ മോഹന്‍ലാല്‍ മാജിക്കില്‍ നിന്ന് പിന്മാറണമെന്നാണ് സാമ്രാജ് ആവശ്യപ്പെടുന്നത്. മഹാന്മാരായ മാന്ത്രികര്‍ അവതരിപ്പിച്ച് വിജയിപ്പിച്ച ഇനമാണ് ബേണിംഗ് ഇല്യൂഷന്‍. ലാല്‍ ഇതില്‍ പരാജയപ്പെടുകയും ജീവന് അപകടം സംഭവിക്കുകയും ചെയ്താല്‍ ആരാണ് സമാധാനം പറയുക?

മാജിക്കിന്റെ രഹസ്യം പരസ്യപ്പെടുത്തുന്ന മുതുകാടിന്റെ നടപടിയെ സാമ്രാജ് ചോദ്യം ചെയ്യുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍



വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X