പാകിസ്ഥാന്‍ ഷാഹീന്‍-2 വിക്ഷേപിച്ചു
ഇസ്ലാമബാദ്: പാകിസ്ഥാന്‍ ആണവശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ ഷാഹീന്‍-2 പരീക്ഷണ വിക്ഷേപണം നടത്തി. മൂന്ന് ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് മിസൈല്‍ പരീക്ഷിക്കുന്നത്.
2,000 കിലോമീറ്റര്‍ പരിധിയില്‍ വരെ വിക്ഷേപിക്കാവുന്ന ഷാഹീന്‍-2 പാകിസ്ഥാന്റെ ഏറ്റവും ദീര്‍ഘദൂര ശേഷിയുള്ള മിസൈലാണ്. 2004ലാണ് ഷാഹീന്‍-2 ആദ്യമായി വിക്ഷേപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിനും ഫിബ്രവരിക്കുമിടയില്‍ പാകിസ്ഥാന്‍ നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications