കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍പാപ്പ ഗ്രൗണ്ട്‌ സീറോ സന്ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ സെപ്‌റ്റംബര്‍ 11ന്‌ ഭീകരാക്രമണം നടന്ന ഗ്രൗണ്ട്‌ സീറോ സന്ദര്‍ശിച്ചു.

അക്രമണത്തില്‍ കൊല്ലപ്പെട്ട 2749 പേര്‍ക്ക്‌ വേണ്ടി അദ്ദേഹം അനുസ്‌മരണ പ്രാര്‍ഥന നടത്തുകയും മരിച്ചവരുടെ സ്‌മാരകത്തിനു മുന്നില്‍ മെഴുകുതിരി കത്തിയ്‌ക്കുകയും ചെയ്‌തു.

പുരോഹിതര്‍ക്കെതിരെയുണ്ടായ ലൈംഗിക വിവാദത്തെ തുടര്‍ന്ന്‌ അമേരിക്കയിലെ കത്തോലിക്ക സഭയില്‍ ഉണ്ടായ ഭിന്നത പരിഹരിയ്‌ക്കാന്‍ ശ്രമം നടത്തണമെന്നും ന്യൂയോര്‍ക്കിലെ സെന്റ്‌ പാട്രിക്‌സ്‌ കത്തീഡ്രലില്‍ നടന്ന കുര്‍ബാനയില്‍ മാര്‍പാപ്പ പറഞ്ഞു.

യോങ്കേഴ്‌സ്‌ നഗരത്തിലെ സെന്റ്‌ ജോസഫ്‌സ്‌ സെമിനാരിയില്‍ സംഘടിപ്പിച്ച യുവജന സമ്മേളനത്തിലും മാര്‍പാപ്പ പങ്കെടുത്തു.

ഹിറ്റ്‌ലറിന്റെ നേതൃത്വത്തിലുള്ള നാസി യുവജന സംഘടനയില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്നതായി മാര്‍പാപ്പ സമ്മേളനത്തിനിടെ വെളിപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ താന്‍ ജര്‍മ്മന്‍ സൈന്യത്തില്‍ വ്യോമ പ്രതിരോധ വിഭാഗത്തിലും പ്രവര്‍ത്തിച്ചിരുന്നു.

തുടര്‍ന്ന്‌ യുദ്ധക്കുറ്റവാളിയായി തടവും അനുഭവിച്ചു. പിന്നീട്‌ ജയില്‍ മോചിതനായ ശേഷം പൗരോഹിത്യ ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു- മാര്‍പാപ്പ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X