റിലയന്‍സ് അമേരിക്കയില്‍ തിയറ്റര്‍ ശൃംഖല ആരംഭിയ്‌ക്കുന്നു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് അമേരിക്കയില്‍ തിയറ്റര്‍ ശൃംഖല ആരംഭിയ്‌ക്കുന്നു.
ഇതിന്റെ ഭാഗമായി ഇരുനൂറ്റി അമ്പതോളം സിനിമ തിയറ്ററുകള്‍ റിലയന്‍സ് സ്വന്തമാക്കി കഴിഞ്ഞു. തിയറ്ററുകള്‍ വിലയ്‌ക്കു വാങ്ങുകയോ വാടകയ്‌ക്കെടുക്കയോയാണ് റിലയന്‍സ് തന്ത്രം. പുതുതായി ഏറ്റെടുത്ത തിയറ്ററുകളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച ശേഷം മെയ് മാസത്തോടെ ഇവ പ്രവര്‍ത്തിപ്പിയ്‌ക്കാനാണ് റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് തീരുമാനിച്ചിരിയ്‌ക്കുന്നത്.
ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ ദക്ഷിണേന്ത്യന്‍ ചിത്രങ്ങലും ഹോളിവുഡ് ചിത്രങ്ങളും ഈ തിയറ്റര്‍ ശൃംഖലയില്‍ പ്രദര്‍ശിപ്പിയ്‌ക്കും.
പദ്ധതിയ്‌ക്ക് ചിലവാകുന്ന തുകയെക്കുറിച്ചുള്ള കാര്യങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും ഏകദേശം 50 കോടി ഡോളര്‍ (2000 കോടി രൂപ) മുടക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ടെന്നിസിയിലെ മാനേജ്‌മെന്റ് കമ്പനിയായ ഫിനീക്‌സ് തിയറ്റേഴ്‌സിന്റെ സഹകരണത്തോടെയാണ് റിലയന്‍സ് തിയറ്റര്‍ ശൃംഖല പ്രവര്‍ത്തിയ്‌ക്കുക.
ഇതോടെ അമേരിക്കന്‍ സിനിമ പ്രദര്‍ശന രംഗത്ത് കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ചുവടുറപ്പിയ്‌ക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പിരമിഡ് സായ്‌മീറ ഫണ്‍ ഏഷ്യന്‍ സിനിമാ ശൃംഖല സ്വന്തമാക്കിയിരുന്നു












Click it and Unblock the Notifications