കോഴ: ഹോക്കി ഫെഡറേഷന്‍ സെക്രട്ടറി രാജിവച്ചു
ദില്ലി: ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ സെക്രട്ടറി കെ. ജ്യോതികുമാരന്‍ രാജിവച്ചു. ഇന്ത്യന്‍ ടീമില്‍ കളിക്കാരെ ഉള്‍പ്പെടുത്തുന്നതിനായി ജ്യോതികുമാരന്‍ കൈക്കൂലി വാങ്ങുന്ന രംഗങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു കൊണ്ടു വന്നതിനെ തുടര്‍ന്നാണ് രാജി.
അടുത്ത മാസം ക്വലാലംപൂരില്‍ നടക്കുന്ന അസ്ലാം ഷാ കപ്പിനായുള്ള മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ഒരു ഹോക്കി കളിക്കാരനില്‍ നിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യമാണ് ചാനല്‍ പുറത്തു വിട്ടത്.
ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യന്‍ ഹോക്കിയ്‌ക്ക് മറ്റൊരു നാണക്കേടായി പുതിയ കോഴ വിവാദം.
ഇന്ത്യന്‍ ഹോക്കി ടീമില്‍ ഉള്‍പ്പെടുത്തുന്നതിനായി രണ്ടു ലക്ഷം രൂപ ദില്ലിയിലെ ഒരു ഹോട്ടലില്‍ ഏപ്രില്‍ 11,12 തീയതികളിലായി ജ്യോതികുമാരന്‍ കൈപ്പറ്റുന്ന ദൃശ്യങ്ങളാണ് ഓപ്പറേഷന്‍ ചക്‌ദേ എന്ന് പേരിട്ട സിറ്റ്‌ങ്ങ് ഓപ്പറേഷനിലൂടെ സ്വകാര്യ ചാനല്‍ പുറത്തു കൊണ്ടു വന്നത്.
പണം കൈപ്പറ്റിയതിനു ശേഷം മോശം പ്രകടനം കാഴ്‌ച വച്ച ഈ താരത്തിനെ അസ്ലാം ഷാ കപ്പിനായുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിരുന്നു.
കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്‌തതോടെ തിങ്കളാഴ്‌ച രാത്രി കായിക മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജ്യോതികുമാരന്‍ രാജിവയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications