മുണ്ടെയുടെ രാജി; ബിജെപിയില്‍ പ്രതിസന്ധി
ദില്ലി: പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗോപിനാഥ് മുണ്ടെയുടെ രാജിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സമവായത്തിലൂടെ തീര്‍ക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമങ്ങളാരംഭിച്ചു.
തിങ്കളാഴ്‌ച പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി മഹാരാഷ്ട്ര ഘടകം അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കാരിയും ഗോപിനാഥ് മുണ്ടെയുടെ പ്രതിനിധികളും പങ്കെടുത്തു.
എന്നാല്‍ അനുനയ ശ്രമങ്ങളോടുള്ള മുണ്ടെയുടെ തണുത്ത പ്രതികരണം ബിജെപി നേതൃത്വത്തെ പരിഭ്രാന്തിയിലാഴ്‌ത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ബിജെപി പ്രമോദ് മഹാജന്റെ സഹോദരീ ഭര്‍ത്താവു കൂടിയായ മുണ്ടെയുടെ രാജി പ്രഖ്യാപനം കേന്ദ്ര നേതൃത്വം വളരെയധികം ഗൗരവത്തോടെയാണ് കാണുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‌ക്കെ മുണ്ടെ പോലുള്ള ഒരു നേതാവിന്റെ അഭാവം പാര്‍ട്ടിയ്‌ക്ക് വന്‍ ക്ഷീണം ചെയ്യുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്.
പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയ്‌ക്ക് സ്വാധീനം സൃഷ്ടിയ്‌ക്കുന്നതിലും ശിവസേനയുമായുള്ള ബന്ധം നിലനിര്‍ത്തി കൊണ്ടു പോകുന്നതിലും ശ്രദ്ധേയമായ പങ്കാണ് മുണ്ടെ വഹിച്ചിട്ടുള്ളത്.
മുബൈ പ്രദേശ് അധ്യക്ഷനായി മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ നിതന്‍ ഗഡ്‌കാരിയുടെ അടുത്തയാളായ മധു ചവാനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജി വയ്‌ക്കുന്നതായി പ്രഖ്യാപിച്ചത്.
മുണ്ടെ പാര്‍ട്ടി വിട്ടാല്‍ മഹാരാഷ്ട്രയില്‍ ബിജെപി പിളരുമെന്ന കാര്യം ഉറപ്പാണ്. കൂടാതെ മുണ്ടെയ്‌ക്കൊപ്പം പാര്‍ട്ടി വിടാന്‍ ലക്ഷക്കണക്കിന് പേരുണ്ടാകും. പ്രത്യേകിച്ച് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍.
മഹാരാഷ്ട്രയില്‍ വന്‍ സ്വാധീനമുള്ള മുണ്ടെയ്‌ക്ക് വഴങ്ങുകയല്ലാതെ ബിജെപിയ്‌ക്ക് മറ്റു വഴികളില്ലെന്നാണ് രാഷ്ട്രീയ നീരിഷകരുടെ വിലയിരുത്തല്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications