ഭാര്യയുടെ ബില്‍ അടയ്‌ക്കാത്തയാളുടെ ഫോണ്‍ വിച്ഛേദിയ്‌ക്കാം; കോടതി
ദില്ലി: വരുമാനമില്ലാത്ത ഭാര്യയുടെയോ മക്കളുടെയോ ഫോണ്‍ ബില്‍ അടയ്‌ക്കാത്തവരുടെ ശ്രദ്ധയ്ക്ക്, ബില്ലടയ്‌ക്കാന്‍ വീഴ്‌ച വരുത്തിയാല്‍ നിങ്ങളുടെ ഫോണ്‍ ബന്ധവും വിച്ഛേദിയ്‌ക്കപ്പെടാം. സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പ്രകാരം രക്ഷകര്‍തൃ പദവിയിലിരിക്കുന്നയാളുടെ ആശ്രിതരുടെ ഫോണ്‍ ബില്‍ അടയ്‌ക്കാത്തയാളുടെ ഫോണ്‍ കട്ട് ചെയ്യാന്‍ ടെലിഫോണ്‍ സേവനദാതാവിന് അധികാരമുണ്ടാകും.
രജൗരി ഗാര്‍ഡന്‍ നിവാസി സുര്‍ജിത് സിങ്ങ് നല്‌കിയ പരാതി നിരാകരിച്ച കോടതി വരുമാനമില്ലാത്ത ഭാര്യയുടെ ബില്‍ ഭര്‍ത്താവാണ് അടയ്‌ക്കേണ്ടതെന്ന് ഉത്തരവിട്ടു.
ഭാര്യയുടെ പേരിലുള്ള ഫോണ്‍ ബില്‍ അടയ്‌ക്കാത്തതിന് സുര്‍ജിത്തിന്റെ ഫോണ്‍ എംടിഎന്‍എല്‍ അധികൃതര്‍ വിച്ഛേദിച്ചിരുന്നു.












Click it and Unblock the Notifications