ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശമില്ല സുധാകരന്‍
തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
ഇത്തരത്തിലുള്ള യാതൊരു പദ്ധതിയും സര്‍ക്കാരിന്റെ മുന്നിലില്ല. തിരുവനമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ ഏറ്റെടുക്കണമെന്നും വേണ്ടെന്നുമുള്ള പ്രകോപനപരമായ പ്രസ്‌താവനകള്‍ എല്ലാവരും നിര്‍ത്തണം മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഇറക്കിയ പ്രസ്‌താവനയിലാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നേരത്തെ ഇരു ക്ഷേത്രങ്ങളും ഏറ്റെടുക്കണമെന്ന് എസ്‌എന്‍ഡിപി സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ ഇരു ക്ഷേത്രങ്ങളുടെയും ഭാരവാഹികളും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി നാരായണ പണിക്കരും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications