പ്രതിഷേധ മാജിക്, സാമ്രാജ് അറസ്റ്റില്‍
കൊച്ചി : നടന്‍ മോഹന്‍ലാല്‍ ഫയര്‍ എസ്കേപ്പ് അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മരിക്കും വരെ മൊബൈല്‍ മോര്‍ച്ചറിയില്‍ കിടക്കാനൊരുങ്ങിയ മജീഷ്യന്‍ സാമ്രാജിനെ പൊലീസ് അറസ്റ്റു ചെയ്തു.
സാമ്രാജിനെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് അക്കാദമിയാണ് മോഹന്‍ലാലിന്റെ ഫയര്‍ എസ്കേപ്പ് വിദ്യ അവതരിപ്പിക്കുന്നത്. ഈ പരിപാടിക്കെതിരെ കഴിഞ്ഞ ദിവസം സാമ്രാജിന്റെ നേതൃത്വത്തിലുളള ഒരു സംഘം മാന്ത്രികര്‍ രംഗത്ത് വന്നിരുന്നു.
ഏപ്രില്‍ 27നാണ് മോഹന്‍ലാലിന്റെ ഫയര്‍ എസ്കേപ്പ് തിരുവനന്തപുരത്ത് അവതരിപ്പിക്കുന്നത്. മാജിക്കിന്റെ രഹസ്യങ്ങള്‍ മറ്റുളളവര്‍ക്ക് മുതുകാട് പകര്‍ന്നു നല്‍കുന്നുവെന്ന് ആരോപിച്ചാണ് സാമ്രാജും സംഘവും രംഗത്ത് വന്നത്.
മോഹന്‍ലാലിന് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും മുതുകാട് തന്നെ ഈ പരിപാടി അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications