ഭക്ഷ്യസുരക്ഷ പദ്ധതി: മന്ത്രിസഭായോഗം തീരുമാനത്തിലെത്തിയില്ല
തിരുവനന്തപുരം: ജനകീയ ഭക്ഷ്യസുരക്ഷാ പദ്ധതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമാകാതെ പിരിഞ്ഞു.
സിപിഐയുമായുള്ള തര്‍ക്കമാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നിലെന്ന് സൂചനകളുണ്ട്.
പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വീണ്ടും മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ എട്ടിന് ആരംഭിച്ച യോഗം ഒന്നര മണിക്കൂറെ നീണ്ടു നിന്നുള്ളൂ.
മുഖ്യമന്ത്രിയ്‌ക്ക് കൊച്ചിയിലേക്ക് പോകേണ്ടിയിരുന്നതിനാല്‍ യോഗം ഉടനെ അവസാനിപ്പിയ്‌ക്കുകയായിരുന്നു. നേരത്തെ ആസൂത്രണ വകുപ്പ് മുന്‍ കൈയ്യെടുത്ത് നിര്‍ദ്ദേശിച്ച പദ്ധതിയ്‌ക്കെതിരെ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
പദ്ധതി കൃഷി വകുപ്പിന്റെയും ഭക്ഷ്യവകുപ്പിന്റെയും പ്രവര്‍ത്തനങ്ങളിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ ഇക്കാര്യത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഭക്ഷ്യസുരക്ഷ പദ്ധതി എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് പ്രത്യേക മന്ത്രിസഭായോഗം വിളിയ്‌ക്കാന്‍ തീരുമാനിച്ചത്. അതെ സമയം പദ്ധതി സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications