വിദേശ വായ്പ വേണമെന്ന് വിഎസും
കൊച്ചി : കേരളത്തില്‍ കാര്‍ഷിക, വ്യാവസായിക വികസനത്തിന് വിദേശ വായ്പ അനിവാര്യമാണെന്ന് ഒടുവില്‍ വി എസ് അച്യുതാനന്ദന്‍. വായ്പ സ്വീകരിക്കുമ്പോള്‍ ഏജന്‍സികള്‍ മുന്നോട്ടു വെയ്ക്കുന്ന ഉപാധികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും വിഎസ് വ്യക്തമാക്കി.
രാജ്യാന്തര ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് വിദേശ വായ്പയെയും സോഷ്യലിസത്തെയും കുറിച്ചുളള തന്റെ മുന്‍ നിലപാടുകള്‍ മുഖ്യമന്ത്രി തളളിപ്പറഞ്ഞത്.
മുതലാളിത്ത ചട്ടക്കൂടിനകത്ത് നിന്ന് സോഷ്യലിസം സ്ഥാപിക്കാന്‍ പരിമിതികളേറെയുണ്ടെന്നും അച്യുതാനന്ദന്‍ പറയുന്നു. തൊഴിലാളി വര്‍ഗത്തിന്റെ താല്‍പര്യത്തിന് എതിരാകാതെ വേണം പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കേണ്ടത്.
എഡിബി വായ്പ സ്വീകരിക്കാന്‍ ഇടതു സര്‍ക്കാര്‍ തീരുമാനിച്ച സമയത്ത് അച്യുതാനന്ദന്‍ മുന്നോട്ട് വെച്ച പ്രത്യയശാസ്ത്ര നിലപാടുകള്‍ ഒടുവില്‍ അദ്ദേഹത്തിന് തന്നെ തളളിപ്പറയേണ്ടി വന്നിരിക്കുകയാണ്. പാര്‍ട്ടി സമ്മേളന വേളയില്‍ സോഷ്യലിസം സംബന്ധിച്ചും അച്യുതാനന്ദന്‍ മറ്റൊരു വാദമാണ് ഉയര്‍ത്തിപ്പിടിച്ചത്.
വിവാദങ്ങള്‍ക്ക് മേല്‍ വിവാദങ്ങളുമായി ഭരണത്തിന്റെ ആദ്യനാളുകളില്‍ ഒട്ടേറെ ദിനങ്ങള്‍ പാഴാക്കിയതിന് വിഎസ് എന്ന മുഖ്യമന്ത്രി ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവാം. ഈ ബോധമൊക്കെ നേരത്തെ തോന്നിയിരുന്നെങ്കില്‍ എത്രോയ തര്‍ക്കങ്ങളും വിവാദങ്ങളും ഒഴിവാക്കാമായിരുന്നു.
![]()












Click it and Unblock the Notifications