ഐപിഒകളില്‍ പകുതിയും താഴ്ന്ന വിലയില്‍
ദില്ലി: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്ത ഐപിഒകളില്‍ പകുതിയും ഇപ്പോള്‍ ഇഷ്യു വിലയേക്കാള്‍ താഴ്ന്ന വിലയിലാണ് നില്‍ക്കുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
2006 ഏപ്രില്‍ ഒന്നിനും 2008 മാര്‍ച്ച് 31നും ഇടയില്‍ 150 ഐപിഒകളാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ഇവയില്‍ 86ഉം ഇഷ്യു വിലയേക്കാള്‍ താഴെയാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. ഇവയില്‍ തന്നെ 36 കമ്പനികളുടെ ഓഹരികള്‍ ഇഷ്യു വിലയേക്കാള്‍ 40-60 ശതമാനം താഴെയാണ്.
ഇക്കാലയളവില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത് 162 കമ്പനികളാണ്. ഇവയില്‍ 88ഉം ഇഷ്യു വിലയേക്കാള്‍ താഴെയാണ്. 30 കമ്പനികള്‍ ഇഷ്യു വിലയേക്കാള്‍ 40 ശതമാനം താഴെയാണ്.












Click it and Unblock the Notifications