പിരമിഡ് സായ്‌മീറ ചൈനയില്‍ 400 കോടി മുടക്കും
മുബൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന ആഗോള വിനോദ വ്യവസായ കമ്പനിയായ പിരമിഡ് സായ്‌മീറ ചൈനയില്‍ വന്‍ മുതല്‍ മുടക്കിന് ഒരുങ്ങുന്നു.
ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ചൈന സൊസൈറ്റി മ്യൂസിക് റിസര്‍ച്ച് ബോര്‍ഡുമായി പിരമിഡ് ധാരണാപത്രം ഒപ്പു വെച്ചു. ധാരണാപത്ര പ്രകാരം സംയുക്ത സംരഭത്തിലൂടെ രൂപീകരിയ്‌ക്കുന്ന കമ്പനിയ്‌ക്ക് ജിയാങ്‌സു പിരമിഡ് ലോങ്‌സെ ഗ്രൂപ്പ് എന്നാണ് പേരിട്ടിരിയ്‌ക്കുന്നത്.
തിയറ്റര്‍ നിര്‍മ്മാണം, സിനിമ വിതരണം തുടങ്ങി മറ്റ് വിനോദ വ്യവസായ മേഖലകളിലും പുതിയ കമ്പനി മുതല്‍ മുടക്കും. വളരയെധികം കര്‍ശന നിയന്ത്രണങ്ങളുള്ള ചൈനയിലെ വിനോദ വ്യവസായ മേഖലയിലേക്ക് ആദ്യമായി കടന്നു ചെല്ലുന്ന കമ്പനിയായി ഇതോടെ പിരമിഡ് സായ്‌മീറ മാറിയെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
400 കോടിയോളം രൂപയാണ് പിരമിഡ് ചൈനയില്‍ മുതല്‍ മുടക്കുന്നത്. സിനിമ പ്രദര്‍ശനം, വിതരണം, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാണം, തിയറ്റര്‍ ശൃംഖല, ഫുഡ് കോര്‍ട്ടുകള്‍, തുടങ്ങിയ മേഖലകളിലാണ് കമ്പനി നിക്ഷേപം നടത്താന്‍ ഉദ്ദേശിയ്‌ക്കുന്നത്.
വിനോദ വ്യവസായത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന രാജ്യമായ ചൈനയിലെ സംരഭങ്ങളില്‍ കമ്പനി വന്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. നേരത്തെ അമേരിക്കന്‍ വിനോദ വ്യവസായ മേഖലയിലും പിരമിഡ് സാന്നിധ്യമുറപ്പിച്ചിരുന്നു.












Click it and Unblock the Notifications