Get Updates
Get notified of breaking news, exclusive insights, and must-see stories!

യാഹൂവിന്‌ 11 ശതമാനം ലാഭ വര്‍ദ്ധന

Yahooസാന്‍ഫ്രാസിസ്‌കോ: പ്രമുഖ ഇന്റര്‍നെറ്റ്‌ സേവന ദാതാവായ യാഹൂവിന്റെ ആദ്യപാദ വാര്‍ഷിക ഫലത്തില്‍ വന്‍ ലാഭ വര്‍ദ്ധന.

ആദ്യ മൂന്നു മാസത്തെ കാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 11% വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 54.3 കോടി ഡോളറാണ്‌ യാഹൂവിന്‌ ഇക്കാലയളവിലുള്ള ലാഭം കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നത്‌.

വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുകയായിരുന്ന യാഹൂവിന്റെ പുതിയ ലാഭക്കണക്കുകള്‍ നിക്ഷേപകര്‍ക്ക്‌ പ്രതീക്ഷ നല്‌കിയിട്ടുണ്ട്‌. സാമ്പത്തിക പ്രതിസന്ധിയിലായ യാഹൂവിനെ ഏറ്റെടുക്കാമെന്ന മൈക്രോസോഫ്‌റ്റ്‌ നിര്‍ദേശം യാഹൂവിന്റെ ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞിരുന്നു.

നിലനില്‌പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പുതിയ ലാഭ കണക്കുകള്‍ യാഹൂവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരുമെന്നാണ്‌ കരുതപ്പെടുന്നത്‌.

യാഹൂവിന്റെ വരുമാനം ഇനിയും വര്‍ദ്ധിയ്‌ക്കുമെന്നും 2010 ഓടെ കമ്പനിയുടെ പ്രവര്‍ത്തന മൂല്യം ഇരട്ടിയാക്കാനാകുമെന്നും യാഹൂ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെറി യാങ്ങ്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+