Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധി വ്യാപാരത്തിനെതിരെ സിപിഎം

ദില്ലി : അവശ്യവസ്തുക്കളുടെ അവധി വ്യാപാരം നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം രംഗത്ത്.

അവശ്യവസ്തുക്കളുടെ ഊഹക്കച്ചവടമാണ് രാജ്യത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് പാര്‍ട്ടി ആരോപിച്ചു.

വാര്‍ഷിക ബജറ്റിന്റെ എട്ടു മടങ്ങ് വലിപ്പമുളളതാണ് അവധി വ്യാപാര വിപണിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഒരു ധനകാര്യ വര്‍ഷത്തില്‍ ഏതാണ്ട് 40 ലക്ഷം കോടി രൂപയുടെ അവശ്യ വസ്തു വിപണനമാണ് ഈ വിപണിയില്‍ നടക്കുന്നത്.

പാര്‍ലമെന്റ് കമ്മിറ്റി ആവശ്യപ്പെട്ട 25 വസ്തുക്കളെ അടിയന്തരമായി അവധി വ്യാപാരത്തില്‍ നിന്നും ഒഴിവാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. അവധി വിപണിയില്‍ ഭീമമായ തുകയുടെ കച്ചവടം നടക്കുന്ന സാഹചര്യത്തില്‍ ഇത് വിലക്കയറ്റിന് കാരണമാകുമെന്ന് മനസിലാക്കാന്‍ വിദഗ്ധരുടെ സഹായം വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിലക്കയറ്റത്തിനെതിരെ ഇടതുപക്ഷം വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും യെച്ചൂരി മുന്നറിയിപ്പ് നല്‍കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍








Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+