നാലുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു
ഹൊസിയാര്‍പൂര്‍: വീട്ടുവേലക്കാരനും അയല്‍ഗ്രാമത്തിലെ യുവാവും ചേര്‍ന്ന് നാലുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു.
സംഭവത്തെത്തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ ജോലിയ്‌ക്കുനിന്നിരുന്ന ദിനേശ് കുമാറിനും സമീപഗ്രാമത്തിലെ താമസക്കാരനായ സന്ദീപ് കുമാറിനുമെതിരെ ഹരിയാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
സുജാത്‌പൂരിലെ കര്‍ഷകരായ രവീന്ദര്‍ കുമാറിന്റെ മകള്‍ ഗുര്‍പ്രീത് കൗര്‍ എന്ന ഗീതയാണ് കൊല്ലപ്പെട്ടത്. ഗോതമ്പുപാടത്ത് ജോലി ചെയ്യുന്നവര്‍ക്ക് ചായനല്‍കാനായി അയച്ച ദിനേശിനൊപ്പം ഗീതയും പാടത്തേയ്‌ക്ക് പോവുകയായിരുന്നു.
പിന്നീട് രാത്രി ഏറെ വൈകിയിട്ടും കുട്ടി തിരിച്ചുവന്നില്ല. രാത്രി മുഴുവന്‍ വീട്ടുകാരും ബന്ധുക്കളും തിരച്ചല്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തന്‍ കഴിഞ്ഞില്ല.
പിന്നീട് ചൊവ്വാഴ്‌ച രാവിലെ പാടത്തേയ്‌ക്കുള്ള വഴിയിലെ കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലേദിവസം വൈകീട്ട് അഞ്ചരയോടെ കുട്ടിയെ ദിനേശിനോടൊപ്പം കണ്ട അതേ സ്ഥലത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
മാനഭംഗപ്പെടുത്തി കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്‌ശേഷം ദിനേശ് കുമാറിനെ കാണാനില്ല. പൊലീസ് ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications