ഷെര്‍ളിന്‍ ചോപ്രയ്‌ക്ക് അശ്ലീല എസ്‌എംഎസ് അയച്ചയാള്‍ പിടിയില്‍
മുബൈ: പ്രശസ്‌ത ബോളിവുഡ് താരവും മോഡലുമായ ഷെര്‍ളിന്‍ ചോപ്രയ്‌ക്ക് അശ്ലീല എസ്‌എംഎസ് അയച്ചയാളെ മുബൈ വെര്‍സോവ പോലീസ് അറസ്‌റ്റു ചെയ്‌തു.
അന്ധേരി നിവാസിയും ഫ്രീലാന്റ് പത്രപ്രവര്‍ത്തകനുമായ ഫ്‌ളിന്‍ റെമിഡിയോസ് (35) ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ മുമ്പ് ഷെര്‍ലിന്‍ ചോപ്രയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായി ജോലി ചെയ്‌തിരുന്നു.
നടിയുടെ വ്യാജ ഒപ്പിട്ട് മൊബൈല്‍ സിം കാര്‍ഡ് എടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 16ന് ഇയാളെ ഷെര്‍ളിന്‍ തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
ഇതിനു ശേഷമാണ് റെമിഡിയോസ് നടിയുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി അശ്ലീല എസ്‌എംഎസുകള്‍ അയച്ച് ശല്യപ്പെടുത്തിയത്.
ഇതിനിടെ റെമിഡിയോസ് തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിയ്‌ക്കുകയും ചെയ്‌തുവെന്ന് ഷെര്‍ളിന്‍ വെര്‍സോവ പോലീസിന് നല്‌കിയ പരാതിയില്‍ പറയുന്നു.
വ്യാജ രേഖകള്‍ ചമച്ച് സിം കാര്‍ഡ് സമ്പാദിച്ച കേസിലും നടിയെ അപമാനിയ്‌ക്കാന്‍ ശ്രമിച്ച കേസിലും റെമിഡിയോസിനെ കോടതി ഏപ്രില്‍ 28 വരെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.
മുമ്പ് പ്രശസ്‌ത മോഡല്‍ നന്ദിനി ജുമാനിയ്‌ക്ക് അശ്ലീല എസ്‌എംഎസ് അയച്ച കേസിലും ഇയാളെ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications