പുരോഹിതന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു
മുബൈ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പുരോഹിതന്‍ പീഡിപ്പിച്ചതായി ആരോപണം. മുബൈ വസായിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സ്‌കൂളിലെ അധ്യാപകനും പുരോഹിതനുമായയാളുടെ പീഡനത്തിന് ഇരയായത്.
സംഭവത്തെ തുടര്‍ന്ന് മാനസികമായ തകര്‍ന്ന പെണ്‍കുട്ടി കഴിഞ്ഞ ഞായറാഴ്‌ച വിവരം മാതാപിതാക്കളെ അറിയച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിന്‍ മേല്‍ സ്‌കൂളിലെ മറാത്തി അധ്യാപകനും പുരോഹിതനുമായ ഫാദര്‍ ആഘ്‌നലി(45)നെതിരെ വസായ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മറാത്തി പരീക്ഷയെഴുതാന്‍ സുഹൃത്തിനോടൊപ്പം സ്‌കൂളിലെത്തിയ പെണ്‍കുട്ടിയോട് പരീക്ഷയ്‌ക്കു ശേഷം ഓഫീസ് റൂമില്‍ കാത്തു നില്‌ക്കാന്‍ പുരോഹിതന്‍ ആവശ്യപ്പെട്ടു.
കൂട്ടുകാരിയെ പറഞ്ഞയച്ചതിനു ശേഷം ഓഫീസ് റൂമിലെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പുരോഹിതന്‍ സ്‌പര്‍ശിയ്‌ക്കുകയും വസ്‌ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിയ്‌ക്കുകയും ചെയ്‌തു.
ഇതെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിയോട് സംഭവത്തെക്കുറിച്ച് പുറത്താരോടെങ്കിലും പറഞ്ഞാല്‍ വാര്‍ഷിക പരീക്ഷയില്‍ തോല്‌പിയ്‌ക്കുമെന്ന് ആഘ്‌നല്‍ ഭീഷണിപ്പെടുത്തുകയും പിന്നീട് പോകാന്‍ അനുവദിയ്‌ക്കുകയുമായിരുന്നു.
മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം കണ്ട് രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചതിനെ തുടര്‍ന്ന് കുട്ടി സ്‌കൂളില്‍ നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.
വസായ് നിവാസിയായ ഫാദര്‍ ആഘ്‌നല്‍ കുറച്ചു കാലമായി ഈ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്‌തു വരികയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ആഘ്‌നല്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് വസായ് അസിസ്‌റ്റന്റ് ഇന്‍സ്‌പെക്ടര്‍ രാം ഷെട്ടി പറഞ്ഞു.












Click it and Unblock the Notifications