Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല പ്രകടനം നടത്തിയ നഗ്നയോഗിയെ തല്ലിക്കൊന്നു

സൂരത്ത്‌: ജനങ്ങള്‍ക്കുനേരെ അശ്ലീലമായ അംഗവിക്ഷേപങ്ങള്‍ കാണിച്ച നഗ്നയോഗിയെ നാട്ടുകോര്‍ തല്ലിക്കൊന്നു.

ബാര്‍ഡോളിയ്‌ക്കു സമീപമുള്ള വാമിയ വഗേച്ച ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ താമസിച്ചുവരുകായായിരുന്ന മനോജ്‌ഗിരി ഗോസ്വാമി എന്ന മുപ്പതുകാരനായ യോഗിയെയാണ്‌ നാട്ടുകാര്‍ തല്ലിക്കൊന്നത്‌.

ജുനാഗഡില്‍ നിന്നാണത്രേ ഇയാള്‍ ഈ ഗ്രാമത്തിലെത്തിയത്‌. ഇയാള്‍ പതിവായി ഗ്രാമവാസികളോട്‌ അശ്ലീലമായ ആംഗ്യങ്ങള്‍ കാട്ടുകയും ചില സ്‌ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നുവത്രേ. തുടര്‍ന്ന്‌ തിങ്കളാഴ്‌ച വൈകീട്ട്‌ മൂന്നുമണിയോടെ നാട്ടുകാര്‍ കൂട്ടംകൂടി ഇയാളെ തല്ലുകയായിരുന്നു.

മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ മരിയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസ്‌ കൊലക്കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

മനോജ്‌ഗിരിയുടെ മാനസിക നില തകരാറിലായിരുന്നുവെന്നും ഇയാള്‍ ആശുപത്രയിലെ ജീവനക്കാരുമായി ശണ്‌ഠ കൂടിയിരുന്നുവെന്നും ഇയാളെ ചികിത്സിച്ച സൂരറ്റ്‌ സിവില്‍ ഹോസ്‌പിറ്റലിലിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇയാളുടെ ആക്രമണത്തിനിരയായ ഒരു പൊലീസ്‌ കോണ്‍സ്‌റ്റബിള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

കഴിഞ്ഞ കുറേദിവസങ്ങളായി വസ്‌ത്രം ധരിക്കാതെ നഗ്നനായി നടക്കുന്ന ഇയാള്‍ ജനങ്ങളെ തുപ്പുകയും സ്‌ത്രീകള്‍ക്കുനേരെ അശ്ലീലപ്രകടനം നടത്തുകയും ചെയ്‌തിരുന്നുവെന്ന്‌ പൊലീസ്‌ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+