രാജ്യ വ്യാപക സമരത്തിന് എന്‍ഡിഎ ഒരുങ്ങുന്നു
ദില്ലി: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് മെയ് രണ്ടിന് അഖിലേന്ത്യ തലത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ദേശീയ ജനാധിപത്യ സഖ്യം തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗമാണ് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനമെടുത്തത്.
വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ എംപിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ ഏപ്രില്‍ 24ന് മനുഷ്യ ചങ്ങല തീര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കുമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.കെ മല്‍ഹോത്ര പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പുതിയ ശമ്പള പരിഷ്‌ക്കരണ ബില്‍ സംബന്ധിച്ച് സൈന്യത്തിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് ഉയര്‍ന്നു വന്നിരിയ്‌ക്കുന്ന അതൃപ്‌തി പരിഹരിയ്‌ക്കണമെന്ന് എന്‍ഡിഎ യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിമുക്ത ഭടന്‍മാര്‍ മെച്ചപ്പെട്ട ആനുകൂല്യത്തിനു വേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications