പ്രധാനമന്ത്രിയുടെ വിമാനത്തിനടുത്ത് അജ്ഞാത വസ്‌തു
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് സഞ്ചരിച്ച വിമാനത്തിനു സമീപം അജ്ഞാത വസ്‌തു കണ്ടത് പരിഭ്രാന്തി പരത്തി.
ചൊവ്വാഴ്‌ച വൈകിട്ട് റാഞ്ചിയില്‍ നിന്നും ദില്ലി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനം നിലത്തിറങ്ങുന്നതിന് തൊട്ടു മുമ്പാണ് റഡാറില്‍ അജ്ഞാത വസ്‌തു കണ്ടെത്തിയത്.
റഡാറില്‍ ചുവന്ന അടയാളം പ്രത്യക്ഷപ്പെട്ടത് കണ്ട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍മാരും സുരക്ഷ ഉദ്യോഗസ്ഥന്‍മാരും പരിഭ്രാന്തരായി. മറ്റേതെങ്കിലും വിമാനം പ്രധാനമന്ത്രിയുടെ വിമാനത്തെ സമീപിയ്‌ക്കുകയാണോയെന്നായിരുന്നു സംശയം.
ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വിമാനം നിലത്തിറക്കുന്നതിന് 15 മിനിറ്റ് താമസിപ്പിച്ചു.
പിന്നീട് വിമാനം നിലത്തിറക്കി സുരക്ഷ ഉറപ്പാക്കിയതിനു ശേഷമാണ് വാതില്‍ തുറന്നത്. റഡാറില്‍ പ്രത്യക്ഷപ്പെട്ട വസ്‌തു എന്തെന്നറിയാനുള്ള ശ്രമത്തിലാണ് സുരക്ഷ ഉദ്യോഗസ്ഥര്‍.












Click it and Unblock the Notifications