ഗുജറാത്ത് : ചുവന്ന മുളകിന് വിപണിയില്‍ ശുക്രകാലമാണ് വരാന്‍ പോകുന്നതെന്ന് ഗുജറാത്ത് കര്‍ഷകര്‍.
ഹോം / വാര്‍ത്ത / ഇന്ത്യ ചുവന്ന മുളകില്‍ പ്രതീക്ഷയേറുന്നു India -Staff By Staff Published: Wednesday, April 23, 2008, 18:28 [IST] ഗുജറാത്ത് : ചുവന്ന മുളകിന് വിപണിയില്‍ ശുക്രകാലമാണ് വരാന്‍ പോകുന്നതെന്ന് ഗുജറാത്ത് കര്‍ഷകര്‍. ചുവന്ന മുളകിന്റെ ഏറ്റവും വലിയ ഉല്‍പാദകര്‍ ഇന്ത്യയാണ്. ഈ രംഗത്തെ ഇന്ത്യയുടെ പ്രമുഖ എതിരാളി ചൈനയാണ്. മോശപ്പെട്ട കാലാവസ്ഥ കാരണം ചൈനയില്‍ ചുവന്ന മുളക് കൃഷിയിയ്ക്ക് നേരിട്ട തിരിച്ചടി ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്. 190000 ടണ്‍ ചുവന്ന മുളകാണ് 2007-08ല്‍ ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു. ഈ വര്‍ഷവും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. Published On April 23, 2008