ഫയര് എസ്കേപ്പ്: മോഹന്‍ലാല്‍ പിന്മാറണമെന്ന് അമ്മ
തൃശൂര്‍: ഫയര് എസ്കേപ് മാജിക്കില്‍ നിന്നും മോഹന്‍ലാല്‍ പിന്‍മാറണമെന്ന് താരസംഘടനയായ അമ്മ ആവശ്യപ്പെട്ടു.
സംഘടനാപ്രസിഡന്റ് ഇന്നസെന്റ് മോഹന്‍ലാലിനെ നേരില്‍ക്കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തീരുമാനമെടുക്കാന്‍ ലാലിന് അമ്മ രണ്ടുദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
താരസംഘടനയിലെ ഒരംഗത്തിന്റെ ജീവന് അപായമുണ്ടാകുന്ന തരത്തിലുള്ള ഒരു പരിപാടി അവതരിപ്പിക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി.
സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന്റെ സെറ്റില്‍വച്ച് ലാല്‍ തയ്യാറെടുത്തപ്പോള്‍ത്തന്നെ സത്യനും ഞാനുമെല്ലാം വിലക്കിയതാണ്. പക്ഷേ ലാല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതില്‍ അപകടമില്ലെന്നും പിന്മാറിയാല്‍ ഭീരുത്വമാകുമെന്നുമാണ് ലാല്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ അപകടസാധ്യതയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ലാലിനോട് പിന്മാറാന്‍ സംഘടനാ നേതൃത്വം ആവശ്യപ്പെടുകയാണ്- ഇന്നസെന്റ് പറഞ്ഞു.
സര്‍ക്കാറിന്റെ കൂടി പരിപാടിയിലാണ് മോഹന്‍ലാല്‍ പങ്കെടുക്കുന്നത് അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു.
മോഹന്‍ലാലിന്റെ അമ്മയും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഇതിനോടകംതന്നെ മാജിക്കില്‍ നിന്നും പിന്മാറണമെന്ന് ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ലാല്‍ മാജിക് അവതരിപ്പിക്കുന്നതിനെതിരെ മറ്റ് മാന്ത്രികരും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications