കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന മൂന്ന് പേരെ കുത്തിക്കൊന്നു
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന ഒരു സ്ത്രീയുള്‍പ്പടെ മൂന്നു പേരെ കുത്തിക്കൊന്നു.
മരിച്ചവരില്‍ ഒരാള്‍ നിതേഷ് കാര്യേടത്ത് (25) ആണെന്ന് തിരിച്ചറഞ്ഞിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശീവേലി എഴുന്നുള്ളിപ്പിനു ശേഷം ക്ഷേത്രത്തില്‍ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ പോബ്സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല ഉണ്ണികൃഷ്‌ണന്‍ എന്നയാനയാണ് ഇടഞ്ഞത്.
ഒന്നര മണിക്കൂര്‍ ഭീകരാന്തീക്ഷം സൃഷ്ടിച്ച ആനയെ മയക്കു വെടി സംഘമെത്തിയാണ് തളച്ചത്. ആനയുടെ പിന്നില്‍ നിന്നിരുന്ന സ്‌ത്രീയെ ആണ് ആദ്യം വക വരുത്തിയത്.
പിന്നീട് എലിഫന്റ് സ്‌ക്വാഡിനെ സഹായിക്കാനെത്തിയ യുവാവിനെയും ആന നിഷ്ക്കരുണം ചവിട്ടിക്കൊല്ലുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായതിനു ശേഷമാണ് ആന ഇയാളെ ഉപേക്ഷിച്ചത്. ക്ഷേത്രത്തിലെ കൂത്തമ്പലവും ഗോപുരവും ആന തകര്‍ത്തിട്ടുണ്ട്












Click it and Unblock the Notifications