തീക്കളിയ്ക്ക് മോഹന്‍ലാലില്ല
തിരുവനന്തപുരം : ആരാധകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മര്‍ദ്ദത്തിന് ഒടുവില്‍ മോഹന്‍ലാല്‍ വഴങ്ങി. മാജിക്കിലെ ഏറ്റവും അപകടസാധ്യതയുളള ഫയര്‍ എസ്കേപ്പ് എന്ന ജാലവിദ്യയില്‍ നിന്ന് പിന്മാറാന്‍ സൂപ്പര്‍താരം തീരുമാനിച്ചു.
പരിപാടിയില്‍ നിന്നും പിന്മാറാനുളള തീരുമാനം മോഹന്‍ലാലും ലാലിന്റെ ജാലവിദ്യാ ഗുരു ഗോപിനാഥ് മുതുകാടും സ്ഥിരീകരിച്ചു.
തീക്കളിയില്‍ നിന്നും ലാലിനെ വിലക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മോഹന്‍ലാലിന്റെ മാതാവ്, അടുത്ത സുഹൃത്തുക്കള്‍, ഉറ്റ ചങ്ങാതി ആന്റണി പെരുമ്പാവൂര്‍ എന്നിവരെല്ലാം ഈ ജാലവിദ്യയ്ക്ക് എതിരായിരുന്നു.
തങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഫയര്‍ എസ്കേപ്പിന് മുതിര്‍ന്നാല്‍ ലാലിനെതിരെ സംഘടനാ നടപടിയെടുക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് മുന്നറിയിച്ച് നല്‍കിയിരുന്നു.
മോഹന്‍ലാല്‍ പിന്മാറാന്‍ തീരുമാനിച്ചതോടെ പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ചതായി മാന്ത്രികന്‍ സാമ്രാജ് അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications