Get Updates
Get notified of breaking news, exclusive insights, and must-see stories!

തീക്കളിയില്‍ നിന്ന് ലാല്‍ പിന്മാറിയേക്കും

തിരുവനന്തപുരം : ആരാധകരുടെയും സുഹൃത്തുക്കളുടെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ ഫയര്‍ എസ്കേപ്പ് മാജിക്കില്‍ നിന്ന് പിന്മാറുമെന്ന് സൂചന.

മോഹന്‍ലാലിന്റെ അമ്മയും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ഈ മാജിക്കില്‍ നിന്ന് ലാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലാലിന്റെ സിനിമാ ബിനാമി ആന്റണി പെരുമ്പാവൂരും മാജിക്കിന് എതിരാണ്.

ലോകമെമ്പാടുമുളള മോഹന്‍ലാല്‍ ആരാധകരും മാജിക്കില്‍ നിന്ന് അദ്ദേഹം പിന്മാറണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. ലാല്‍ തീക്കളിയ്ക്കൊരുങ്ങിയാല്‍ ആരാധകരെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.

എന്നാല്‍ ഇതൊക്കെ വെറും പ്രചരണ തന്ത്രങ്ങളാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഏപ്രില്‍ 27ന് തിരുവനന്തപുരത്തു വെച്ചാണ് മോഹന്‍ലാല്‍ അഗ്നികൂണ്ഠത്തില്‍ ചാടാനൊരുങ്ങുന്നത്.

മോഹന്‍ലാലിനെപ്പോലുളളവര്‍ക്ക് മാജിക്കിന്റെ രഹസ്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനെതിരെ മാന്ത്രികന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധം ലക്ഷ്യം കാണുമെന്നാണ് കരുതുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ഇതുപോലൊരു മാജിക്കിന് മോഹന്‍ലാല്‍ തയ്യാറാകുമെന്ന് കരുതുക വയ്യ.

മാധ്യമങ്ങളും സുഹൃത്തുക്കളും വഴി ലാലിന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുക എന്ന പ്രതിഷേധക്കാരുടെ തന്ത്രം വിജയിക്കുമ്പോള്‍ മുതുകാടിനും മാജിക്ക് അക്കാദമിക്കും പിന്തിരിയേണ്ടി വരും.

ബന്ധപ്പെട്ട വാര്‍ത്തകള്‍






Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+