Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യസുരക്ഷാ പദ്ധതിയ്‌ക്ക്‌ വകുപ്പുകളുടെ ഒത്തൊരുമ ആവശ്യം വി.എസ്‌

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പദ്ധതി ഏതെങ്കിലും ഒരു വകുപ്പിന്റെ മാത്രം കീഴില്‍ വരുന്ന കാര്യമല്ലന്നും പദ്ധതി നടപ്പാക്കുമ്പോള്‍ സിപിഐ മന്ത്രിമാരുടെ വകുപ്പുകളുടെ പ്രധാന്യം കുറയുമന്ന്‌ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വി.എസ്‌ അച്യുതാനനന്ദന്‍.

മന്ത്രിസഭായോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന്‌ വിവിവിധ വകുപ്പുകളുടെ ഒത്തൊരുമ ആവശ്യമാണ്‌. പദ്ധതിയെക്കുറിച്ച്‌ മന്ത്രിസഭയ്‌ക്കുള്ളില്‍ വിശദമായ ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കും.

കര്‍ഷകര്‍ക്കായി പലിശരഹിത വായ്‌പാ പദ്ധതി നടപ്പാക്കും. മുട്ട, പാല്‍, മാംസം തുടങ്ങിയവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്‌ ജനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനുവേണ്ട കിറ്റുകളും മറ്റും വിതരണം ചെയ്യും.

ചൊവ്വാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗത്തെക്കുറിച്ച്‌ കിട്ടിയെടാ ഐറ്റം എന്നമട്ടിലാണ്‌ പലരും വാര്‍ത്ത എഴുതിയിരിക്കുന്നത്‌. ഇന്ന്‌ കൂടിയ മന്ത്രിസഭ പലകാര്യങ്ങളും ചര്‍ച്ചചെയ്‌ത്‌ തീരുമാനിച്ചുവെങ്കിലും അതൊന്നും മാധ്യമപ്രവര്‍ത്തകരോട്‌ പറയാനുള്ളതല്ലെന്നും ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വകുപ്പുകളുടെ അഭിപ്രായവ്യത്യാസം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്‌. അറ്റവും മൂലയും മാത്രം കേട്ടാണ്‌ മാധ്യമങ്ങള്‍ വാര്‍ത്തയുണ്ടാക്കുന്നത്‌- അദ്ദേഹം കുറ്റപ്പെടുത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+