പ്രധാനമന്ത്രിയുടെ വിമാനത്തിനു സമീപത്തെ അജ്ഞാത വസ്തു വ്യോമസേനാ വിമാനം
ദില്ലി: ചൊവ്വാഴ്‌ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഔദ്യോഗിക വിമാനത്തിന്റെ പിന്നിലായി റഡാറില്‍ കണ്ടെത്തിയ അജ്ഞാത വസ്‌തു അകമ്പടിയായി സഞ്ചരിച്ച വ്യോമസേനാ വിമാനത്തിന്റെതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജംഷഡ്‌പൂരിലെ സന്ദര്‍ശനത്തിനു ശേഷം ദില്ലിയിലേക്ക് തിരിച്ചു വരികയായിരുന്ന വിമാനത്തിനു പിന്നില്‍ അജ്ഞാത വസ്‌തു കണ്ടുവെന്ന പേരില്‍ 16 മിനിറ്റ് വൈകിയാണ് നിലത്തിറക്കിയത്.
പ്രധാനമന്ത്രിയുടെ അകമ്പടിയായി സഞ്ചരിച്ച വ്യോമസേനയുടെ ഡോണിയര്‍ വിമാനമാണ് റഡാറില്‍ കണ്ടെത്തിയതെങ്കിലും പ്രധാനമന്ത്രിയുടെ വിമാന പാതയിലായിരുന്നില്ല ഈ വിമാനം സഞ്ചരിച്ചിരുന്നതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എയര്‍പോര്‍ട്ട് അതോറിറ്റി, വ്യോമയാന സുരക്ഷ ബ്യൂറോ, തുടങ്ങിയ ഏജന്‍സികള്‍ ഇത് സംബന്ധിച്ച് വ്യത്യസ്‌ത അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.
പ്രധാനമന്ത്രിയുടെ വിമാനത്തിനു പിന്നില്‍ അജ്ഞാത വസ്‌തു കണ്ടെത്തിയത് വിമാനത്താവള അധികൃതരില്‍ പരിഭ്രാന്തി പരത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications