കേരളത്തിന്റെ അരിവിഹിതം വര്‍ദ്ധിപ്പിക്കില്ല
ദില്ലി: പൊതുവിതരണത്തിനുള്ള കേരളത്തിന്റെ അരിവിഹിതം വര്‍ദ്ധിപ്പിയ്‌ക്കാന്‍ സാധിയ്‌ക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ വ്യക്തമാക്കി.
'കേരളം സ്വന്തം കാര്യം നോക്കണം, അരി എന്റെ പോക്കറ്റിലല്ല' ദില്ലിയില്‍ സംസ്ഥാന കൃഷി മന്ത്രിമാരുടെ യോഗത്തിന് ശേഷം ശരദ് പവാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തില്‍ സബ്‌സിഡി നിരക്കില്‍ അരി വിതരണം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഭാരവും കേരളം വഹിയ്‌ക്കണം. കേന്ദ്രത്തിന് പറ്റില്ല. കേരളം ഭക്ഷ്യോല്‌പാദനം വര്‍ദ്ധിപ്പിയ്‌ക്കാനാണ് ശ്രമിയ്‌ക്കേണ്ടേതെന്നും പവാര്‍ ഉപദേശിച്ചു.
അരി വിഹിതം പുനസ്ഥാപിയ്‌ക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയാണ് പവാറിന്റെ പ്രസ്‌താവന. ബുധനാഴ്‌ച നടന്ന കൃഷി മന്ത്രിമാരുടെ യോഗത്തില്‍ കേരളം ഉന്നയിച്ച എല്ലാ ആവശ്യങ്ങളോടും പവാര്‍ നിസംഗത പാലിച്ചിരുന്നു. സംസ്ഥനം ഉന്നയിച്ച ആവശ്യങ്ങളിലൊന്നില്‍ പോലും ഉറപ്പു നല്‌കാന്‍ മന്ത്രി തയ്യാറായില്ല.
അതെ സമയം കേരളത്തിനുള്ള അരി വിഹിതം വര്‍ദ്ധിയ്‌പ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്‌ച ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു.
വിഷയം ചോദ്യോത്തരവേള നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‌കാനും കേരള എംപിമാര്‍ തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications