തിരുവള്ളൂരില്‍ പോളിയോ മരുന്ന് നല്‌കിയ 4 കുട്ടികള്‍ മരിച്ചു
ചെന്നൈ: തിരുവള്ളൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പോളിയോ തുള്ളി മരുന്ന് നല്‌കിയ നാലു കുട്ടികള്‍ മരിച്ചു.
മൂന്നു കുട്ടികള്‍ ബുധനാഴ്‌ച ഉച്ചയ്‌ക്കും ഒരു കുഞ്ഞ് രാത്രിയിലുമാണ് മരിച്ചത്. എല്ലാ കുട്ടികളും മൂന്ന് വയസ്സിന് താഴെയുള്ളവരാണ്.
മരണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. മരുന്ന് പഴകിയതോ അല്ലെങ്കില്‍ മാറി ഉപയോഗിച്ചതോ ആണ് കാരണമെന്നാണ് കരുതപ്പെടുന്നത്. ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് തിരുവള്ളൂര്‍ ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു.
കുഞ്ഞുങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാരും കുടുംബാംഗങ്ങളും ആശുപത്രി പരിസരത്ത് തടിച്ചു കൂടിയത് ഏറെ നേരം സംഘര്‍ഷാവസ്ഥ ഉണ്ടാക്കി.












Click it and Unblock the Notifications