വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ എംപിമാരുടെ മനുഷ്യച്ചങ്ങല
ദില്ലി: വിലക്കയറ്റത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി എന്‍ഡിഎ എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു.
സമരത്തിന്റെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി നിര്‍വഹിച്ചു. വിലക്കയറ്റത്തിനെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്‌റ്ററുകള്‍ ശരീരത്തില്‍ അണിഞ്ഞാണ് എംപിമാര്‍ മനുഷ്യചങ്ങലയില്‍ ഭാഗമായത്.
ഗാന്ധി പ്രതിമയ്‌ക്കു മുമ്പില്‍ തുടങ്ങിയ സമരം പാര്‍ലമെന്റിനു ചുറ്റിയാണ് എംപിമാര്‍ അവസാനിപ്പിച്ചത്. ബിജെപിയിലെയും ഘടകകക്ഷികളിലെ പ്രമുഖ നേതാക്കളും സമരത്തില്‍ പങ്കെടുത്തിരുന്നു.
വിലക്കയറ്റ പ്രശ്‌നം പാര്‍ലമെന്റിനകത്തും പുറത്തും ഒരു പോലെ ഉയര്‍ത്തിക്കൊണ്ടു വരികയെന്ന ഉദ്ദേശ്യത്തോടെയാണ് എന്‍ഡിഎ സമര പരിപാടികള്‍ ആരംഭിച്ചിരിയ്‌ക്കുന്നത്.
വിലക്കയറ്റ വിരുദ്ധ സമരത്തിന്റെ രണ്ടാം ഘട്ടമായി മെയ് രണ്ടിന് ദേശീയ ഹര്‍ത്താല്‍ നടത്താനും എന്‍ഡിഎ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications