വന്ധ്യത ക്ലിനിക്കില്‍ നിന്നും ബീജം മോഷ്ടിച്ച് 2 പേര്‍ പിടിയില്‍
മുബൈ: ബീജ ബാങ്കില്‍ നിന്നും നൂറിലധികം ബീജ സാമ്പിളുകള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ഔറംഗാബാദിലെ വന്ധ്യത ചികിത്സാ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ നിന്നാണ് ശീതികരിച്ച് സൂക്ഷിച്ചിരുന്ന 101 ബീജ സാമ്പിളുകളടങ്ങിയ കുപ്പികള്‍ കഴിഞ്ഞയാഴ്‌ച മോഷണം പോയത്.
ലാബിലെ ജീവനക്കാരനും ഇയാളുടെ ബന്ധുവായ മൊഹിതി എന്നയാളുമാണ് പോലീസ് പിടിയിലായത്.
ബീജത്തിന്റെ സാമ്പിളുകള്‍ ലഭിച്ച മുബൈയിലെ ഏതാനും ഡോക്ടര്‍മാരില്‍ നിന്നും കിട്ടിയ സൂചനകളാണ് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
25000 രൂപയ്‌ക്ക് മറ്റൊരു ഡോക്ടര്‍ക്ക് വില്‌ക്കാനായിരുന്നു ഇവര്‍ ബീജ സാമ്പിളുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications