കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീക്കളി : മാന്ത്രികപ്പോര് കൊഴുക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മോഹന്‍ലാല്‍ ബേണിംഗ് ഇല്യൂഷണില്‍ നിന്ന് പിന്മാറിയതിനെച്ചൊല്ലി മജീഷ്യന്മാരായ ഗോപിനാഥ് മുതുകാടും സാമ്രാജും തമ്മിലുളള പോര് കൊഴുക്കുന്നു.

മോഹന്‍ലാല്‍ പരിപാടിയില്‍ നിന്നും പിന്മാറിയതിന് തൊട്ടുപിന്നാലെ സാമ്രാജിന്റെ തൊഴില്‍ പരമായ അസൂയയാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയതെന്ന ആരോപണവുമായി മുതുകാട് രംഗത്തെത്തി. പരിപാടി നടക്കാതെ പോയതില്‍ തനിക്ക് വിഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിനെപ്പോലൊരു വ്യക്തിയുടെ പേരില്‍ തരംതാണ പ്രശസ്തിയ്ക്കാണ് സാമ്രാജ് ശ്രമിച്ചത്. മാജിക് ഉപജീവനമാര്‍ഗമായി തിരഞ്ഞെടുത്ത കലാകാരന്മാരുടെ ഇടയില്‍ ചേരിതിരിവ് സൃഷ്ടിക്കുകയായിരുന്നു സാമ്രാജിന്റെ ലക്ഷ്യം. ഇന്ത്യയിലെ മാജിക്കിന് ലോക ഭൂപടത്തില്‍ ലഭിക്കുമായിരുന്ന സ്ഥാനം സാമ്രാജ് നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും മുതുകാട് ആരോപിച്ചു.

ബേണിംഗ് ഇല്യൂഷന്‍ എന്ന അപകടകരമായ വിദ്യയല്ല മോഹന്‍ലാല്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഫയര്‍ എസ്കേപ്പും ബേണിംഗ് ഇല്യൂഷനും ഒന്നല്ല. കേരളത്തിലെ മാജിക്കിനെ മോഹന്‍ലാലിലൂടെ പുറംലോകത്ത് എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് മുതുകാട് വ്യക്തമാക്കി.

ബേണിംഗ് ഇല്യൂഷന്‍ നടത്തി താന്‍ പരാജയപ്പെട്ടുവെന്ന സാമ്രാജിന്റെ ആരോപണത്തിന് മുതുകാട് മറുപടി പറ‍ഞ്ഞു. ചെറുപ്പത്തില്‍ ഫയര്‍ എസ്കേപ്പ് പരിശീലിക്കുന്നതിനിടയില്‍ തനിക്ക് ഏറെ അപകടങ്ങള്‍ പിണഞ്ഞിട്ടുണ്ട്. പൊളളലുമേറ്റിട്ടുണ്ട്. അതൊക്കെ സ്വയം പഠിച്ച് ചെയ്തപ്പോള്‍ സംഭവിച്ചതാണ്.

എന്നാല്‍ അക്കാദമിക് തലത്തില്‍ ഫയര്‍ ഇല്യൂഷന്‍ പഠിപ്പിക്കുന്നതിന് വേണ്ട മികവ് താന്‍ ആര്‍ജിച്ച് കഴിഞ്ഞുവെന്നും മുതുകാട് അവകാശപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍








വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X