മമ്മൂട്ടിക്കെതിരെ ഫ്രീ സോഫ്‌റ്റ്‌വെയറുകാര്‍ രംഗത്ത്
തിരുവനന്തപുരം: മൈക്രോസോഫ്‌റ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതിയുമായി കൈകോര്‍ക്കാനുള്ള സൂപ്പര്‍ താരം മമ്മൂട്ടിയുടെ നീക്കത്തിനെതിരെ സംസ്ഥാനത്തെ സ്വതന്ത്യ സോഫ്‌റ്റ്‌വെയര്‍ സമൂഹം രംഗത്തെത്തി.
മൈക്രോസോഫ്‌റ്റുമായി സഹകരിയ്‌ക്കാനുള്ള മമ്മൂട്ടിയുടെ നീക്കം തികച്ചും നിരാശ ജനകമാണെന്ന് ഫ്രീ സോഫ്‌റ്റ് വെയര്‍ വക്താക്കള്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരനെന്ന നിലയിലും ഇടതുപക്ഷ ചാനലിന്റെ തലവനുമായ മമ്മൂട്ടി ഈ നീക്കത്തില്‍ നിന്നും പിന്‍മാറണം.
മമ്മൂട്ടിയുടെ പ്രശസ്‌തിയും കേരളീയര്‍ക്ക് താരത്തോടുള്ള സ്‌നേഹവും മൈക്രോസോഫ്‌റ്റ് പോലൊരു കുത്തക കമ്പനിയുടെ പ്രചരണ പരിപാടികള്‍ക്കായി വിനിയോഗിക്കരുതെന്നും ഇവര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
മുമ്പ് മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള ബഹുരാഷ്ട്ര ശീതള പാനീയ കമ്പനിയായ കൊക്കകോളയുടെ നീക്കം സംസ്ഥാനത്തുടനീളമുയര്‍ന്ന പ്രതിഷേധ തരംഗത്തില്‍ തകര്‍ന്നിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications