പവാര്‍ മാപ്പു പറയണമെന്ന് ഐസക്ക്
ആലപ്പുഴ : കേരളത്തിന്റെ അരിവിഹിതം വര്‍ദ്ധിപ്പിക്കില്ലെന്ന കൃഷി മന്ത്രി ശരദ് പവാറിന്റെ പ്രസ്താവന മലയാളകളെ അപമാനിക്കുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
കേരളീയരെ അപമാനിച്ച കൃഷി മന്ത്രി മാപ്പു പറയണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. പവാറിന്റെ നിലപാടിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കും. ജനങ്ങള്‍ക്കും മലയാളികള്‍ക്കുമൊപ്പം മന്ത്രിമാരും സമരരംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിടാമെന്ന് ഒരു കേന്ദ്രമന്ത്രിയും കരുതേണ്ട. മന്ത്രിസ്ഥാനത്ത് തുടരാന് തനിക്ക് യോഗ്യതയില്ലെന്ന് സ്വയം തെളിയിക്കുന്നതാണ് പവാറിന്റെ പ്രസ്താവന. ജനങ്ങള്‍ക്കൊപ്പം മന്ത്രിമാരും സമരരംഗത്തിറങ്ങിയാല്‍ പ്രതിപക്ഷം എന്തു നിലപാട് സ്വീകരിക്കുമെന്നും ധനമന്ത്രി ചോദിച്ചു.
വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കാനാവില്ലെന്നും പകരം അരിയുല്‍പാദനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും ശരദ് പവാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications