ദില്ലിയില്‍ 12കാരിയെ പോലീസുകാരന്‍ പീഡിപ്പിച്ചു
ദില്ലി: ദില്ലിയില്‍ ട്രാഫിക് പോലീസ് കോണ്‍സ്‌റ്റബിള്‍ 12 കാരിയെ ഓടിക്കൊണ്ടിരിയ്‌ക്കുന്ന കാറിനുള്ളില്‍ പീഡിപ്പിച്ചു.
വ്യഴാഴ്‌ച ദില്ലിയ്‌ക്കടുത്ത് സ്വരൂപ് നഗറിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കേസിലെ പ്രതിയായ ട്രാഫിക് പോലീസ് കോണ്‍സ്‌റ്റബിള്‍ സഞ്‌ജീവ് കുമാര്‍ (26)നെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്.
സംഭവ സമയത്ത് ഇയാളുടെയൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതെ സമയം സഞ്‌ജീവ് കുമാര്‍ സംഭവ സമയത്ത് മദ്യാസക്തിയിലായിരുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വ്യഴാഴ്‌ച വൈകിട്ട് സ്വരൂപ് നഗറിലെ ക്ഷേത്രത്തിനു പുറത്ത് കുടുംബാംഗങ്ങളെ കാത്തു നില്‌ക്കുകയായിരുന്ന പെണ്‍കുട്ടിയെ സഞ്‌ജീവ് കുമാറും സുഹൃത്തും കൂടി കാറില്‍ ബലമായി പിടിച്ചു കയറ്റുകയായിരുന്നു. കറുത്ത ചില്ലുകളുള്ള കാര്‍ ഓടി കൊണ്ടിരിക്കെ ഇരുവരും മാറി മാറി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ക്ഷേത്ര പരിസരത്തു തന്നെ ഉപേക്ഷിയ്‌ക്കുകയും ചെയ്‌തു. വഴിയരികില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇവര്‍ തന്നെ സംഭവം പോലീസിലറിയിക്കുകയും ചെയ്‌തു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സഞ്‌ജീവ് കുമാറാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ സ്വരൂപ് നഗര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications