കുറഞ്ഞ വിലയ്ക്ക് ബിജെപിയുടെ തേങ്ങ
പനാജി: വിലക്കയറ്റം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗോവാ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ബിജെപി കണ്ടെത്തിയത് പുതിയൊരു ആശയമാണ്- അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലക്ക് നേരിട്ട് വില്‍ക്കുക.
ബിജെപി ആരംഭിച്ച വില്പനകേന്ദ്രങ്ങളില്‍ ഉള്ളിയും എണ്ണയും തേങ്ങയും വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത്. ജനങ്ങളില്‍ മിക്കവര്‍ക്കും ഇത് ആശ്വാസമായിട്ടുണ്ടെങ്കിലും വ്യാപാരികള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അമര്‍ഷത്തിലാണ്.
ബിജെപിയുടെ വില്പന കേന്ദ്രങ്ങളില്‍ ഒരു കിലോ തേങ്ങയ്ക്ക് വില നാല് രൂപയാണ്. വിപണിയില്‍ ഇത് ഏഴ് മുതല്‍ പത്ത് രൂപ വരെ വരും. പാമോയില്‍ ലിറ്ററിന് 54 രൂപയ്ക്കാണ് വില്‍ക്കുന്നത്. പൊതുവിപണിയില്‍ ഇതിന് വില 60-65 രൂപ വരും.
ഇതുവരെ ഇത്തരത്തിലുള്ള വില്പന കേന്ദ്രങ്ങള്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 40 ടണ്‍ വീതം എണ്ണയും ഉള്ളിയും 40,000 തേങ്ങയും ഈ കേന്ദ്രങ്ങള്‍ വഴി വില്പന നടത്തിയിട്ടുണ്ട്.
25 ലക്ഷം രൂപ ഇതിനായി ബിജെപി നീക്കിവച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരികര്‍ പറഞ്ഞു. കുറഞ്ഞ വിലക്ക് അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതു മൂലം ഇതുവരെ നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്നും ലാഭവുമില്ലെന്നും പരികര്‍ വ്യക്തമാക്കി.












Click it and Unblock the Notifications