Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ വിമാനത്താവളങ്ങള്‍ക്ക് അനുമതി

ദില്ലി: രാജ്യത്ത് സ്വകാര്യ ആവശ്യത്തിനു വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും ഹെലിപാഡുകളും അനുവദിക്കാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയ്ക്കോ ഏതെങ്കിലും എയര്‍പോര്‍ട്ട്‌ കമ്പനിക്കോ സ്വകാര്യ വിമാനത്താവളങ്ങള്‍ നിബന്ധനകള്‍ക്ക്‌ വിധേയമായി ആരംഭിക്കാമെന്ന നയത്തിനാണ്‌ വ്യാഴാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്‌.

നിലവിലുള്ള വിമാനത്താവളത്തിന്റെ 150 കി.മീറ്റര്‍ ദൂരത്താണ്‌ ഇതെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. അതേസമയം സ്വകാര്യ എയര്‍പോര്‍ട്ടുകള്‍ക്കായി ഏതെങ്കിലും നിബന്ധനകളിലോ മാര്‍ഗനിര്‍ദേശങ്ങളിലോ ഇളവ്‌ അനുവദിക്കാനുള്ള അധികാരം വ്യോമയാന മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള നിയന്ത്രണസമിതിക്കായിരിക്കും. സമിതിക്ക്‌ തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭ ഇക്കാര്യം പരിശോധിക്കും.

നിലവിലുള്ള വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിക്കകത്താണ്‌ വിമാനത്താവളം ഉദ്ദേശിക്കുന്നതെങ്കില്‍ ഇക്കാര്യം നിയന്ത്രണസമിതിയ്‌ക്കു പരിശോധിക്കാം.

സര്‍ക്കാര്‍നയം നിര്‍ദിഷ്ട ഇടുക്കി വിമാനത്താവളത്തിനു സഹായകമായേക്കുമെന്ന്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി. പറഞ്ഞു. ഇടുക്കി ചെറുതോണി പെരുങ്കാലയില്‍ പുതിയ വിമാനത്താവളത്തിന്‌ ശ്രമം നടന്നുകൊണ്ടിരിക്കെയാണ്‌ കേന്ദ്രത്തിന്റെ പുതിയ നയം പുറത്തുവരുന്നത്‌.

മൂന്നാര്‍ ഉള്‍പ്പെടുന്ന ഇടുക്കിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന്‌ ചില സ്വകാര്യ സ്ഥാപനങ്ങള്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ തനിച്ച്‌ ഇതിനു തയ്യാറാവുന്നില്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സംയുക്തസംരംഭം എന്ന നിലയില്‍ വിമാനത്താവളത്തിനു തയ്യാറായേക്കും.

എല്ലാ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാണ് അനുമതി നല്‍കുകയെന്നു മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താവിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി വെളിപ്പെടുത്തി. വ്യോമയാന ഡയറക്ടറേറ്റ് ജനറലാകും (ഡിജിസിഎ) മാനദണ്ഡങ്ങള്‍ പരിശോധിക്കുക.

കൂടുതല്‍ യാത്രാസൗകര്യം ഉറപ്പാക്കുക മാത്രമല്ല, നിലവിലുള്ള വിമാനത്താവളങ്ങളുടെ അമിതഭാരം ഇതുവഴി കുറയ്ക്കാനാകുമെന്നും സുരക്ഷാകാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+