Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകം സ്വര്‍ഗമാകാന്‍ സാധ്യത

ബാംഗ്ലൂര്‍ : കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രകടന പത്രിക വായിക്കുന്നവര്‍ അങ്ങനെ സംശയിച്ചാല്‍ അതിശയിക്കേണ്ട. വാഗ്ദാനങ്ങള്‍ പേമാരി പോലെ പെയ്ത് നിറയുകയാണ് ജനങ്ങളുടെ തലവഴിയെ. എല്ലാം നടപ്പായാല്‍ സ്വര്‍ഗത്തിന്റെ ഗ്ലാമര്‍ പോകുമെന്നതിലും തര്‍ക്കമില്ല.

കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ 25 കിലോ അരി തരാമെന്ന് കോണ്‍ഗ്രസ് പറയുന്നു. ബിജെപിയും പറയുന്നത് അതു തന്നെ. അരി വില കിലോ രണ്ടുരൂപയാക്കും. എത്രകിലോ നല്‍കുമെന്നോ, ആര്‍ക്കൊക്കെ നല്‍കുമെന്നോ ഇരുപാര്‍ട്ടികളും വ്യക്തമാക്കുന്നില്ല.

അതൊക്കെ സര്‍ക്കാര്‍ വന്നിട്ട് സൗകര്യം പോലെ തീരുമാനിക്കുമെന്നാണ് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ വാദം. 28 കിലോ അരി നല്‍കുമെന്ന അന്ത്യോദയ പദ്ധതിക്ക് സമാനമായിരിക്കും ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഓരോ കുടുംബത്തിനും കളര്‍ ടെലിവിഷനാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഒരു പടികൂടി കടന്ന് ഇന്റര്‍നെറ്റ് കണക്ഷനോടെയുളള കമ്പ്യൂട്ടര്‍ നല്‍കുമെന്ന് ബിജെപി.

ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും മൂന്നു ശതമാനം നിരക്കില്‍ വായ്പ ലഭ്യമാക്കുമെന്നാണ് കോണ്‍ഗ്രസ് കര്‍ഷകരെ മോഹിപ്പിക്കുന്നത്. അതേ വാഗ്ദാനം ബിജെപിയും ആവര്‍ത്തിക്കുന്നു. പക്ഷേ, ആ പട്ടികയില്‍ മുക്കുവരെയും കരകൗശലക്കാരെയും പാര്‍ട്ടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 1000 രൂപയാണ് തൊഴിലില്ലായ്മാ വേതനം നല്‍കുക. ബിജെപിയ്ക്ക് വോട്ടു നല്‍കിയാല്‍ 1500 രൂപ കിട്ടും. തൊഴിലില്ലാപ്പട കൂട്ടത്തോടെ താമരയില്‍ വോട്ടു ചെയ്യുമെന്ന് ബിജെപി കരുതുന്നതില്‍ അതിശയമില്ല.

മെയ് 10നാണ് കര്‍ണാടകത്തില്‍ തെര‍ഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മെയ് 16, മെയ് 22 ദിവസങ്ങളില്‍ മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+